Aisvaryadevade

ഐശ്വര്യദേവതേ
Year
Language

ഐശ്വര്യദേവതേ നീയെൻ മനസ്സിലെ
ആയിരം കതകുകൾ തുറന്നൂ
ആദ്യം വലം കാൽ വച്ചകത്തു വന്ന
ആയിരമുഷസ്സുകൾ കൂടെ വന്നു
നിന്റെ കൂടെ വന്നു
(ഐശ്വര്യ..)

ആരുടെ കരപരിലാളനത്താൽ എന്റെ
താരുണ്യപുഷ്പങ്ങൾ കുളിരു കോരി
ഇന്നു, കുളിരു കോരി
ആ വസന്തത്തിന്റെ രാജശില്പി
അങ്ങ് രാജശില്പീ
എന്റെ ഭാവനാശില്പത്തിൻ ഭാഗ്യലക്ഷ്മി
നീ ഭാഗ്യലക്ഷ്മി
(ഐശ്വര്യ..)

ആരുടെ പ്രമദ കടാക്ഷങ്ങളാൽ എന്റെ
ആയിരമാശകൾക്കഴകു കൂട്ടി ഇന്നുമഴകു കൂട്ടി
ആ മനോരാജ്യത്തെ ചക്രവർത്തീ അങ്ങ്
ചക്രവർത്തി
എന്റെ പ്രേമസാമ്രാജ്യത്തെ സ്വർഗ്ഗപുത്രി
നീ സ്വർഗ്ഗപുത്രീ
(ഐശ്വര്യ..)

aiśvaryadevade nīyĕn manassilĕ
āyiraṁ kadagugaḽ tuṟannū
ādyaṁ valaṁ kāl vaccagattu vanna
āyiramuṣassugaḽ kūḍĕ vannu
ninṟĕ kūḍĕ vannu
(aiśvarya..)

āruḍĕ karabarilāḽanattāl ĕnṟĕ
tāruṇyabuṣpaṅṅaḽ kuḽiru kori
innu, kuḽiru kori
ā vasandattinṟĕ rājaśilbi
aṅṅ rājaśilbī
ĕnṟĕ bhāvanāśilbattin bhāgyalakṣmi
nī bhāgyalakṣmi
(aiśvarya..)

āruḍĕ pramada kaḍākṣaṅṅaḽāl ĕnṟĕ
āyiramāśagaḽkkaḻagu kūṭṭi innumaḻagu kūṭṭi
ā manorājyattĕ sakravarttī aṅṅ
sakravartti
ĕnṟĕ premasāmrājyattĕ svarggabutri
nī svarggabutrī
(aiśvarya..)