ശ്രീ ഭൂത ബലി കഴിഞ്ഞു ശ്രീ കോവില്‍ നടയടഞ്ഞു
ആയിരം വേതാള നാഗങ്ങളെ പോലെ
ആലില ദീപങ്ങള്‍ ആടി നിന്നു
ആരതി കഴിഞ്ഞു ആല്‍ത്തറയൊഴിഞ്ഞു
ആളുകള്‍ വേര്‍പിരിഞ്ഞു (2)
ശ്രീ ഭൂത ബലി കഴിഞ്ഞു
കര്‍പ്പൂര ദീപമായ് തോന്നിയതൊക്കെയും
കാക്കക്കരിന്തിരി ആയിരുന്നു (കര്‍പ്പൂര)
കാഞ്ചന ബിംബമെന്നാശിച്ച രൂപം (2)
കണ്ണാടിത്തുണ്ടായിരുന്നു
ശ്രീ ഭൂത ബലി കഴിഞ്ഞു
ശാപ മോക്ഷത്തിനായ് ദാഹിച്ചു ദാഹിച്ചു
ശാന്തതയില്ലാതെ വീര്‍പ്പടക്കി (ശാപ )
ഉള്ളിലഹല്യയാം മോഹങ്ങള്‍ വീണ്ടും (2)
ആയിരം നൂറ്റാണ്ടുറങ്ങീ (ശ്രീ ഭൂത)