ഏതോ യുഗത്തിന്റെ സായംസന്ധ്യയില്‍
പ്രാണേശ്വരനെ മറന്നു
വേദനയോടെ വേപഥുവോടെ
വേര്‍പിരിഞ്ഞകന്നവര്‍ നമ്മള്
(ഏതോ)
തളിര്‍ചൂടും ശാഖിയില്‍ കുയിലുകള്‍ പാടി-
ത്തളരും സന്ധ്യകള്‍ തോറും
പരിചിതമേതോ പദനിസ്വനമെന്‍
പടികള്‍ കടന്നു വരുന്നു
ഓര്‍മ്മകളുടെ ഇടനാഴിയിലാരോ
ദീപംപോല്‍ ചിരി തൂകി
സന്ധ്യാദീപംപോല്‍ ചിരി തൂകി
(ഏതോ)
കതിര്‍ചൂടും പാടത്ത് കിളികളെയാട്ടാന്‍
കുളിര്കാറ്റിന് കൂടെ നീയെത്തി
മധുരിതമെങ്ങോ കുറുകി പ്രാവുകള്‍
ശ്രുതികളിലമൃതു പകര്‍ന്നു
ഓര്‍മ്മകളുടെ മലരങ്കണമാകെ
ഓണപ്പൂക്കളമായി
വീണ്ടും ഓണപ്പൂക്കളമായി
(ഏതോ)