അളകാപുരിയളകാപുരിയെന്നൊരു നാട് അതില്‍
അമരാവതിയമരാവതിയെന്നൊരു വീട്
ആവീട്ടിന് പൂമുഖത്തില്‍ പൂത്തുനില്ക്കും പൂമരത്തില്‍
പൂ പൂ പൂ
ആകാശ പെണ്കൊടിമാര് ചൂടിയാലുംതീരാത്ത പൂ പൂ പൂ
(അളകാപുരി...)
ഉര്‍വ്വശിക്കു നൃത്തത്തിന് കാല്‍ച്ചിലമ്പു കെട്ടുവാന്‍
ഉത്രാട നക്ഷത്രപ്പൂ....
അണിമുടിയില് ചൂടുവാനശ്വതിപ്പൂ
അരഞ്ഞാണത്തുടലിലിടാന് ആതിരപ്പൂ, തിരുവാതിരപ്പൂ...
തിരുവാതിര, തിരുവാതിര, തിരുവാതിരപ്പൂ..
(അളകാപുരി...)
മേനകയ്ക്കു പാദസരപ്പൊന്മണികള് തീര്‍ക്കുവാന്‍
മകയിരം നക്ഷത്രപ്പൂ
തളിര്വിരലില് ചാര്ത്തുവാനത്തപ്പൂ
തൃക്കാതില്‍ കമ്മലിടാന്‍ ഓണപ്പൂ, തിരുവോണപ്പൂ,
തിരുവോണ, തിരുവോണ, തിരുവോണപ്പൂ...
(അളകാപുരി...)
രംഭയ്ക്കു പത്മരാഗപ്പൂത്താലം നിറയ്ക്കുവാന്‍ രോഹിണീ നക്ഷത്രപ്പൂ...
തിരുമാറില് തിലോത്തമയ്ക്കായില്യപ്പൂ
തിരുനെറ്റിക്കുറിയണിയാന് കാര്‍ത്തികപ്പൂ...തൃക്കാര്ത്തികപ്പൂ
തൃക്കാര്‍ത്തിക, തൃക്കാര്‍ത്തിക, തൃക്കാര്ത്തികപ്പൂ...
(അളകാപുരി...)