സാമഗാനസാരമേ ഇടറിവീണുറങ്ങിയോ
സാക്ഷിയായി നില്ക്കുമെന് ഹൃദയവീണ വിങ്ങിയോ
എന്നുള്ളില്‍ മൗനത്തിന് തിരിയുഴിയാന് നീ പോരുമോ
ശുഭകരമൊരു സാമഗാനസാരമേ ഇടറിവീണുറങ്ങിയോ
ഓം ഹ്രാം അംഗുഷ്ടാഭ്യാം നമഃ
ഓം ഹ്രീം തര്ജ്ജന്നീഭ്യാം നമഃ
ആളുമ്പോള്‍ പൊള്ളുന്ന ദിവ്യാഗ്നിയാവാം ഞാന്‍
നിന്നോമല്ച്ചുണ്ടാലൊന്നൂതുമെങ്കില്
കണ്ണില്‍ കൊളുത്തുന്ന കാണാവിളക്കോടെ
നിന്നെ ഞാന്‍ തേടുന്നുണ്ടുള്ക്കിനാവില്
ഏതോ ജനിമൃതിയുടെ ശാപത്തിന്
എരികനലായ് കത്തുമ്പോള്‍
സാഫല്യം സാഫല്യം സൗമ്യോദയം
(സാമഗാന)
ഓം ഹ്രൂം മദ്ധ്യമാഭ്യാം നമഃ
ഓം ഹ്രൈം അനാമികാഭ്യാം നമഃ
ആകാശക്കുന്നത്തെ ആലിലപ്പൂങ്കാവില്
അന്തിത്തിരി വയ്ക്കാന്‍ വന്ന സന്ധ്യേ
ആരാരും കാണാതെന്നുള്ളില്‍ മുളപ്പിച്ചൊ-
രാദ്യാനുരാഗത്തിന് പീലി കണ്ടോ
ആരോ വിടപറയും തീരത്തൊരു
കിളിമൊഴിയില്‍ കേള്‍ക്കുന്നു
സന്താപം കൈമാറും സങ്കീര്‍ത്തനം
(സാമഗാന)