ഉദയസൌഭാഗ്യ താരകയോ എന്നുഷയോ
മോഹത്തിന്നുഷസ്സോ നീ?
പ്രമദ ഹൃദയ വിപഞ്ചിയിലുണരും
പ്രണയ സാരംഗമോ?
സ്വാമീ.......
പ്രിയേ.....
സഖി ചിത്രലേഖതന് തൂലികത്തുമ്പിലായ്
സര്‍വാംഗ സൌന്ദര്യം ഒഴുകിവീണു
ജന്മജന്മങ്ങളായ് ഞാന്‍ കാത്തിരുന്നൊരാ
പുണ്യം നിന്നാകാരമാര്ന്നുണര്ന്നു
നിന് സംഗീതമാധുര്യം ഞാനറിഞ്ഞൂ....
ഉദയ......
ഒരു സ്വപ്ന സ്വര്ഗത്തിന്നന്ത:പ്പുരങ്ങളില്‍
ഓടിത്തളര്‍ന്നൊരെന്‍ ചേതനയില്‍
ഇന്ദ്രജാലത്തിന് മഞ്ചലില്‍ ഏറ്റിനിന്
പൂമടിത്തട്ടില്‍ കിടത്തിയല്ലോ
ഞാന്‍ പൂവമ്പു കൊണ്ടു തളര്‍ന്നുവല്ലോ...
പ്രാണനാഥാ....
ആര്യപുത്രീ.......
ഉദയ സൌഭാഗ്യ...........
ആരിഹ വന്നതെടാ......?
ആ.....
ആരിഹ വന്നതെടാ?
പടുനിശയിലെന് പ്രാണസുതതന്നറയില്
മര്‍ക്കട മൂഢ വിടാ ഷഢ കീടാ
കാട്ടുക നിന് പതനം
കുറ്റി പിളര്‍ന്നു ഞാന്‍ ഭക്ഷണമാക്കിടും
ഇക്ഷണം നിന്‍രുധിരം രുധിരം...
ആരിഹ വന്നതെടാ?
പനി സഗ ആരിഹ വന്നതെടാ?
ഗമഗ സഗസ നിസനി പനിപ
ഗമപനി പനി സഗ
ആരിഹ വന്നതെടാ?