Agaleyaay kilibaadugayaayi

അകലെയായ് കിളിപാടുകയായി
Year
Language

അകലെയായ് കിളി പാടുകയായി
അരികിലായ് മലരാടുകയായി
നിന്‍ ചിരിയുതിരുമ്പോള്‍
പലനിറകണം പൊഴിയും വഴികളില്‍
അകലെയായ്......

നീളേ നീളെ പൂമരങ്ങള്‍
കിങ്ങിണിച്ചില്ലകള്‍ നീട്ടി
നിന്റെ വീഥിയില്‍ പൊന്‍ കുടനീര്‍ത്തി
മാരിവില്ലിന്‍ തൂവല്‍ വീശി
നീയൊരു പൂക്കണിയായി
നിഴല്‍കൊണ്ടു മൂടും വാടിയില്‍
നീതുള്ളിയോടും വേളയില്‍
വിടരും അഴകുകളില്‍
ലലലാ‍.........
അകലെയായ്..........

നീലമേഘം താണുവന്നു
ഭൂമിയില്‍ പീലികള്‍ പാകി
നിന്റെ വീഥിയില്‍ താരുകള്‍ തൂകി
നീലമേഘം താണുവന്നു
ഭൂമിയില്‍ പീലികള്‍ പാകി
കാറ്റിലോളം കൂടെവന്നു
കാഞ്ചന മാലകള്‍ നല്‍കി
മണല്‍കൊണ്ടു മൂടും വേദിയില്‍
നീ തെന്നിയോടും വേളയില്‍
പടരും കതിരൊളിയില്‍
ലലലാ‍..........
അകലെയായ്......

agalĕyāy kiḽi pāḍugayāyi
arigilāy malarāḍugayāyi
nin siriyudirumboḽ
palaniṟagaṇaṁ pŏḻiyuṁ vaḻigaḽil
agalĕyāy......

nīḽe nīḽĕ pūmaraṅṅaḽ
kiṅṅiṇiccillagaḽ nīṭṭi
ninṟĕ vīthiyil pŏn kuḍanīrtti
mārivillin dūval vīśi
nīyŏru pūkkaṇiyāyi
niḻalgŏṇḍu mūḍuṁ vāḍiyil
nīduḽḽiyoḍuṁ veḽayil
viḍaruṁ aḻagugaḽil
lalalā.........
agalĕyāy..........

nīlameghaṁ tāṇuvannu
bhūmiyil pīligaḽ pāgi
ninṟĕ vīthiyil tārugaḽ tūgi
nīlameghaṁ tāṇuvannu
bhūmiyil pīligaḽ pāgi
kāṭriloḽaṁ kūḍĕvannu
kāñjana mālagaḽ nalgi
maṇalgŏṇḍu mūḍuṁ vediyil
nī tĕnniyoḍuṁ veḽayil
paḍaruṁ kadirŏḽiyil
lalalā..........
agalĕyāy......