Agaleyaanengilum

അകലെയാണെങ്കിലും
Work
Year
Language

അകലെയാണെങ്കിലും നീയെനിക്കെപ്പൊഴും
അരികിലുണ്ടായിരുന്നൂ
ഒരുവിയല്‍പ്പക്ഷിപോല്‍ ജാലകച്ചില്ലില്‍ നീ
തളിര്‍വിരല്‍ മെല്ലെത്തലോടിയെന്നോ?

പാതിയടഞ്ഞ നിന്‍ വാതിലിനപ്പുറം
ഏതോവിഷാദാര്‍ദ്ര ഗീതം
പേലവമാമൊരു മണ്‍ചെരാതിന്‍ നിറ
നീള്‍മിഴി നാളമായ് നീയും
ഓമലേ നിന്‍ മൃദുനിശ്വാസ നൂപുര
ധാരയില്‍ ഞാന്‍ പെയ്തലിഞ്ഞു

പേരറിയാത്ത മരത്തിന്റെ ചില്ലയില്‍
പാടുന്നു ശാരികയിന്നും
മാനത്തെയീറന്‍ മുകില്‍ത്തുമ്പിലേകാന്ത
യാമിനിതന്‍ മുടിപ്പൂവില്‍
ആതിരേ നിന്‍പ്രതിഛായകള്‍ എന്നില്‍ ഞാന്‍
തേടുകയായിരുന്നെന്നോ!

agalĕyāṇĕṅgiluṁ nīyĕnikkĕppŏḻuṁ
arigiluṇḍāyirunnū
ŏruviyalppakṣibol jālagaccillil nī
taḽirviral mĕllĕttaloḍiyĕnno?

pādiyaḍañña nin vādilinappuṟaṁ
edoviṣādārdra gīdaṁ
pelavamāmŏru maṇsĕrādin niṟa
nīḽmiḻi nāḽamāy nīyuṁ
omale nin mṛduniśvāsa nūbura
dhārayil ñān pĕydaliññu

peraṟiyātta marattinṟĕ sillayil
pāḍunnu śārigayinnuṁ
mānattĕyīṟan mugilttumbilegānda
yāminidan muḍippūvil
ādire ninpradichāyagaḽ ĕnnil ñān
teḍugayāyirunnĕnno!