Agale polum

അകലെ പോലും
Work
Year
Language

അകലെപോലും അലകളിളകും ആഴിയല്ലോ ഹൃദയങ്ങള്‍...
ഇണകളായ് നാം എന്നും...ഇണകളായ് നാം തിരയുമിവിടെ
പവിഴവും മുത്തും... എന്നെന്നും...

ആകാശമ‍രുണിമമാകും..ശ്രീസന്ധ്യ പീലികള്‍ വീശും..
എരിയുന്ന പകലുകളെല്ലാം അടിയുമീ തിരകള്‍ക്കുള്ളില്‍...
കതിരവനീ അലകളിലും തഴുകീടുമാ കിരണങ്ങള്‍
ഹൃദയങ്ങളന്നു പുളകങ്ങളേകും
ഒരുമാത്രയെങ്കിലൊരുമാത്രയിലൊരു യുഗമുണരും

(അകലെപോലും)

രാവിന്റെ കണ്ണുകള്‍പോലെ താരങ്ങളായിരം പൂക്കും...
മുഖത്തോടുമുഖവും നോക്കി നിമിഷങ്ങളാവഴിപോകും
മിഴികളിലും മൊഴികളിലും തളിരിടുമാ മൌനങ്ങള്‍
തിരമാലപോലെ വളരുമ്പോഴേതു
ജനജന്മജന്മബന്ധങ്ങളതിലടിപണിയും

(അകലെപോലും)

agalĕboluṁ alagaḽiḽaguṁ āḻiyallo hṛdayaṅṅaḽ...
iṇagaḽāy nāṁ ĕnnuṁ...iṇagaḽāy nāṁ tirayumiviḍĕ
paviḻavuṁ muttuṁ... ĕnnĕnnuṁ...

āgāśamaruṇimamāguṁ..śrīsandhya pīligaḽ vīśuṁ..
ĕriyunna pagalugaḽĕllāṁ aḍiyumī tiragaḽkkuḽḽil...
kadiravanī alagaḽiluṁ taḻugīḍumā kiraṇaṅṅaḽ
hṛdayaṅṅaḽannu puḽagaṅṅaḽeguṁ
ŏrumātrayĕṅgilŏrumātrayilŏru yugamuṇaruṁ

(agalĕboluṁ)

rāvinṟĕ kaṇṇugaḽpolĕ tāraṅṅaḽāyiraṁ pūkkuṁ...
mukhattoḍumukhavuṁ nokki nimiṣaṅṅaḽāvaḻiboguṁ
miḻigaḽiluṁ mŏḻigaḽiluṁ taḽiriḍumā maൌnaṅṅaḽ
tiramālabolĕ vaḽarumboḻedu
janajanmajanmabandhaṅṅaḽadilaḍibaṇiyuṁ

(agalĕboluṁ)