അകലേ നിഴലായ് അലിയും കിളിയേ
സ്നേഹസന്ധ്യകള്‍ ശ്രുതിചേര്‍ക്കും ജീവനില്‍
ഓര്‍മ്മയായ് ഇന്നുനിന്‍ വിരഹം തേങ്ങലായ്...
അകലേ നിഴലായ് അലിയും കിളിയേ..
ആരതിയോടെ എതിരേല്‍ക്കാം
അമൃതം പകരാം ചുണ്ടില്‍ ഞാന്‍
ഈ രസമണയും വഴികളിലെന്നും
കാര്‍ത്തിക വിളക്കുകള്‍ കൊളുത്തിവെക്കാം..
ഉഷസ്സില്‍ നീയും നവവധുവായി
ഉയിരില്‍ പുളകം നിറയുകയല്ലേ ..
പറയൂ നമ്മള്‍ ഒന്നല്ലേ ..
അകലേ നിഴലായ് അലിയും കിളിയേ..
ആവണിക്കാറ്റായ് തളിര്‍മെയ് തഴുകാം
അരികില്‍ തുണയായ് കൈകോർത്തിടാം
ജീവന മന്ത്രം മിഴികളിലെഴുതാം
ജന്മാന്തരങ്ങളില്‍ തണലായിടാം
ഇതള്‍ വിരിയുന്നു പ്രണയവസന്തം
അതിലൊഴുകുന്നു സുരഭിലഗന്ധം
ഇതിലേ..ഇതിലേ..എന്നഴകേ..
(..അകലേ നിഴലായ് ...)