Agale agale

അകലേ അകലേ
Work
Year
Language

അകലേ അകലേ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
അകലേ അകലേ ആരോ പാടും

മറയുമോരോ പകലിലും‍ നീ
കാത്തു നില്‍ക്കുന്നൂ
മഴനിലാവിന്‍ മനസ്സു പോലെ
പൂത്തു നില്‍ക്കുന്നൂ
ഇതളായി പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
അകലേ അകലേ ആരോ പാടും

യാത്രയാവും യാമപാത്രം
ദൂരെ മായവേ
മഞ്ഞുകാറ്റേ മറയിലോ
നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍

അകലേ അകലേ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ
മ്.......

agale agale āro pāḍuṁ
ŏru novubāṭṭinṟĕ nerttarāgaṅṅaḽ
orttu pogunnu ñān
agale agale edo kāṭril
ŏru kuññuprāvinṟĕ tūvalāl tīrtta
kūḍu teḍunnu ñān
agale agale āro pāḍuṁ

maṟayumoro pagaliluṁ nī
kāttu nilkkunnū
maḻanilāvin manassu polĕ
pūttu nilkkunnū
idaḽāyi pŏḻiññu vīṇuvo
manassil viriññŏrormmagaḽ
agale agale āro pāḍuṁ

yātrayāvuṁ yāmabātraṁ
dūrĕ māyave
maññugāṭre maṟayilo
nī mātramāgave
samayaṁ maṟanna mātragaḽ
piriyān viḍāttŏrormmagaḽ

agale agale āro pāḍuṁ
ŏru novubāṭṭinṟĕ nerttarāgaṅṅaḽ
orttu pogunnu ñān
agale agale
m.......