Agale

അകലെ
Work
Year
Language

അകലെ അകലെ ആരോ പാടും
ഒരു നോവുപാട്ടിന്‍റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോകുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍
(അകലെ ...)

മറയുമോരോ പകലിലും നീ
കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസ്സു പോലെ
പൂത്തു നില്‍ക്കുന്നു
ഇതളായി പൊഴിഞ്ഞു വീണുവോ
മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
(അകലെ ...)

യാത്രയാവും യാമപാത്രം ദൂരെ മായവേ
മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
(അകലെ ...)

agalĕ agalĕ āro pāḍuṁ
ŏru novubāṭṭinṟĕ nertta rāgaṅṅaḽ
orttu pogunnu ñān
agale agale edo kāṭril
ŏru kuññuprāvinṟĕ tūvalāl tīrtta
kūḍu teḍunnu ñān
(agalĕ ...)

maṟayumoro pagaliluṁ nī
kāttu nilkkunnu
maḻanilāvin manassu polĕ
pūttu nilkkunnu
idaḽāyi pŏḻiññu vīṇuvo
manassil viriññŏrormmagaḽ
(agalĕ ...)

yātrayāvuṁ yāmabātraṁ dūrĕ māyave
maññugāṭre maṟayilo nī mātramāgave
samayaṁ maṟanna mātragaḽ
piriyān viḍāttŏrormmagaḽ
(agalĕ ...)