Adutta rangam

അടുത്ത രംഗം
Year
Language

അടുത്തരംഗം ആരുകണ്ടു!
നടക്കാന്‍ പോകുന്നതാരുകണ്ടു!
ഭാവിയെക്കാണും മൂന്നാം തൃക്കണ്ണ്
മൂടിയിരിപ്പതേ ഭാഗ്യം!
നമ്മുടെ ഭാഗ്യം! നമ്മുടെ ഭാഗ്യം!

നടക്കാനുള്ളതു നടക്കും- കല്‍പ്പന
നടത്താന്‍ കൂടെയാളു വരും
സര്‍വേശ്വേര കരസഞ്ചലനത്താല്‍
സംഭവചക്രം തിരിയുന്നു
ഓ... സംഭവചക്രം തിരിയുന്നു.. തിരിയുന്നു.. തിരിയുന്നു..

ഉരുളയുരുട്ടിയതുണ്ണാമോ?
പറയാനെളുതല്ലാര്‍ക്കുമേ
നിദ്രയില്‍ വീണാല്‍ പിറ്റേന്നുണരാന്‍
കല്‍പ്പന ലഭിക്കണമെല്ലാര്‍ക്കും
ഓ... കല്പനലഭിക്കണമെല്ലാര്‍ക്കും.. എല്ലാര്‍ക്കും ... എല്ലാര്‍ക്കും..

aḍuttaraṁgaṁ ārugaṇḍu!
naḍakkān pogunnadārugaṇḍu!
bhāviyĕkkāṇuṁ mūnnāṁ tṛkkaṇṇ
mūḍiyirippade bhāgyaṁ!
nammuḍĕ bhāgyaṁ! nammuḍĕ bhāgyaṁ!

naḍakkānuḽḽadu naḍakkuṁ- kalppana
naḍattān kūḍĕyāḽu varuṁ
sarveśvera karasañjalanattāl
saṁbhavasakraṁ tiriyunnu
o... saṁbhavasakraṁ tiriyunnu.. tiriyunnu.. tiriyunnu..

uruḽayuruṭṭiyaduṇṇāmo?
paṟayānĕḽudallārkkume
nidrayil vīṇāl piṭrennuṇarān
kalppana labhikkaṇamĕllārkkuṁ
o... kalbanalabhikkaṇamĕllārkkuṁ.. ĕllārkkuṁ ... ĕllārkkuṁ..