ഒരു സ്വപ്നപേടകം തുറക്കുന്നു മുന്നിലായി
മനസ്സിന്റെ തീര്‍ത്ഥയാത്രയില്‍
ഏതോ ഇരുട്ടിന്റെ തൂവല്ചാമരം
മിന്നും പൂവേ പൊന്നും പൂവേ
ഇളകി ഇഴുകി അഴകു തഴുകി ഇനിയും ഒഴുകി വരൂ
(ഒരു സ്വപ്നപേടകം)
വിണ്മന്ത്രവാദിയീ മണ്ചിപ്പിയില്
നോവിന്റെ മഞ്ഞുനീര്‍ തേന്‍ ചീന്തിയോ
അഴക്കൊത്തളങ്ങളില് നിഴല്‍ നാടകങ്ങളോ
മുറിപ്പാടിനുള്ളിലും വെറും മുള്‍ക്കിരീടമോ
അതും ചൂടി മന്നവാ നീ പോകയോ
ചൊരിയുകയോ നിറമിഴികള്‍ വിടമൊഴികള്
(ഒരു സ്വപ്നപേടകം)
നിന്നുള്ളില്‍ ആയിരം മണ്തുമ്പികള്
പൊല്ലാത്ത കല്ലുകള്‍ കൊണ്ടിട്ടുവോ
നിലയ്ക്കാത്തൊരോര്മ്മതന് മണല്പാടശേഖരം
വിതുമ്പുന്ന ചുണ്ടിലും വിഷാദാഗ്നി ജാലകം
അവയ്ക്കുള്ളിലേകനായി നീ മൂകനായി
ഒരു നിമിഷം തൊഴുമലരിന് മുകുളമിതാ
ഒരു സ്വപ്നപേടകം തുറക്കുന്നു മുന്നിലായി
മനസ്സിന്റെ തീര്‍ത്ഥയാത്രയില്‍
ഏതോ ഇരുട്ടിന്റെ തൂവല്ചാമരം
മിന്നും പൂവേ പൊന്നും പൂവേ
ഇളകി ഇഴുകി അഴകു തഴുകി ഇനിയും ഒഴുകി വരൂ
(ഒരു സ്വപ്നപേടകം)