മാമഴക്കാടേ...പൂമരക്കൂടേ..
മഞ്ഞലയില്‍ പൊന്‍വെയിലില്‍ ചന്ദനക്കാറ്റില്‍...
നീന്തി വരും ഏതോ നീര്‍ക്കിളി തൻ ഗീതം
നുകര്‍ന്നിടാന്‍ ഒരുങ്ങിവാ വീണ്ടും..
ലാ..ലാ ...ലാ ലാ ..ലലലലല്ലാല ....
ലാ.. ലാ...ലാ ലാ ..ലലലലല്ലാല ....
(മാമഴക്കാടേ ...)
ആകാശം മേലേ പവനുരുക്കുമ്പോള്
പൊന്നുംപൂ മണ്ണില്‍ തൂവുമ്പോള്‍
തേക്കുമരം..തണലലിയും താഴ്വാരം ..
കാക്കമരം കഥപറയും കാടോരം
കൂ ..കൂ. കൂ ..കുയിലിന് കുഞ്ഞേ ..
വാ ...നീ വാ..സ്വരരാഗം പോല്‍
അന്നാരം പുന്നാരം കുടമലയുടെ മേലെ-
വസന്തമെന്നറിഞ്ഞു നീ പാടൂ..
മാമഴക്കാടേ...പൂമരക്കൂടേ.. .
കാടാളും കാറ്റിന് ചിറകിളകുമ്പോള്
രോമാഞ്ചം പൂവായ് വീഴുമ്പോള്‍ ..
വാ കുരുവീ..വരൂ കുരുവീ..വാ..വാ..വാ
താളമിടും തരുനിരയില്‍ താ..തെയ്..തെയ്..
പൂ ..പൊന്‍പൂ ..പുതുപൂ തോറും
തേന്‍ പൂന്തേന്‍ നുണയും തുമ്പീ
വന്നാലും തന്നാലും വനമനസ്സിനൊരീണം
സുഗന്ധിയാം സമീരനില്‍ വേഗം..
(മാമഴക്കാടേ ...)