Adisaya

അതിശയ
Work
Year
Language

അതിശയ സംഭ്രമ സാഗര രാമഴയില്‍ - സ്വയം
നനയുമൊരാസുരസംഗമ നോവറിയും - ലയം
അലസമേതോ വീണയില്‍ അലയുമീണം കൂടിയും
പുകമുഖം തീര്‍ത്തിടും വേളകള്‍
(അതിശയ )

താളം വഴുതിമാറും മനസ്സിലേറുമോര്‍മ്മതന്‍
നളിന നാഭിയില്‍ മതിമയങ്ങും മൗനമേ
കാലം കഴുകി നീക്കും കറകളേറെയെങ്കിലും
കതിരണിഞ്ഞിടും കനവു മേയും പ്രായമേ
യൗവ്വനം ചഞ്ചലം മായതന്‍ മന്ദിരം
യമുന തേടുന്ന ശൃംഗാര വൃന്ദാവനം
(അതിശയ )

ഏതോ കുയിലു പാടും സ്വരവീഹാര ഗാനമായു്
ഇതളണിഞ്ഞൊരീ ഹരിത തീരം തേടുവാന്‍
താനേ തരളമാകും തളിരു മേഞ്ഞ കൂട്ടിലെ
സരസസാന്ദ്രമായു് പുതിയ രാഗം പാടുവാന്‍
പാതിരാപ്പൂവിലെ ആതിരാ തെന്നലായു്
ഹൃദയമാടുന്ന നീഹാര നീരാജനം
(അതിശയ )

adiśaya saṁbhrama sāgara rāmaḻayil - svayaṁ
nanayumŏrāsurasaṁgama novaṟiyuṁ - layaṁ
alasamedo vīṇayil alayumīṇaṁ kūḍiyuṁ
pugamukhaṁ tīrttiḍuṁ veḽagaḽ
(adiśaya )

tāḽaṁ vaḻudimāṟuṁ manassileṟumormmadan
naḽina nābhiyil madimayaṅṅuṁ mauname
kālaṁ kaḻugi nīkkuṁ kaṟagaḽeṟĕyĕṅgiluṁ
kadiraṇiññiḍuṁ kanavu meyuṁ prāyame
yauvvanaṁ sañjalaṁ māyadan mandiraṁ
yamuna teḍunna śṛṁgāra vṛndāvanaṁ
(adiśaya )

edo kuyilu pāḍuṁ svaravīhāra gānamāyu്
idaḽaṇiññŏrī harida tīraṁ teḍuvān
tāne taraḽamāguṁ taḽiru meñña kūṭṭilĕ
sarasasāndramāyu് pudiya rāgaṁ pāḍuvān
pādirāppūvilĕ ādirā tĕnnalāyu്
hṛdayamāḍunna nīhāra nīrājanaṁ
(adiśaya )