ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍
മേഘത്തളിരുകളില് ഒളിമിന്നിത്തെളിയുമ്പോള്
ആരും കാണാതെ അനുരാഗക്കൊതിയോടെ
തിരപുണരാനെത്തുമ്പോള് കര പുളകം കൊള്ളുമ്പോള്‍
ആനന്ദത്തിന് ശ്രീരാഗങ്ങള്‍ കരയോടെന്നും
ചെവിയില്‍ ചൊല്ലും തിരകള്‍ ... തിരകള്‍
രാഗമാലികകള്‍ പാടിയാടിവരും
സ്നേഹപൂര്വമിവളും
ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍
കവിതയായി വിടരും
ആതിരാത്താരകള് ദൂരെ ദൂരെയായ്
കാര്‍ത്തികദീപമായ് മിന്നി
മൂവന്തി നേരത്ത് കടലോരം കവിപാടും
ചൈത്രഗായികയെ പ്രകൃതിപോല്‍
അനുരാഗമാലചാര്ത്തും
മനസ്സിനുള്ളിലിവള് കുളിരുകോരിയിടും
പുരുഷജന്മമാകേ
ശ്രീമയസന്ധ്യയില് മിന്നും താരമായ്
കാമുക നിന്നിലെന്‍ പ്രേമദീപ്തികള്
തെളിയുന്നു നിമിഷത്തില്‍ കടലോരം കവിപാടും