ഉറങ്ങാത്ത രാവുകള്‍ ഉലഞ്ഞാടും മേനികള്
രതിപ്പൂക്കള്‍ പെയ്യുമീ തീരങ്ങള്‍
മലരുനുള്ളുവാന് വരുമോ?
മനസ്സു വില്ക്കുവാന് വരുമോ?
ഒഴുകിയൊഴുകിയൊരു കവിത മൂളിയേ നീ
വര്‍ണ്ണങ്ങള്‍ തന് മേളംതുള്ളി വരവേല്‍ക്കും
പപപ്പാപപപ്പാ.....
കണ്ണീരില്‍ ഇനിക്കും മരന്ദം എന്നല്ലോ പറഞ്ഞൂ വസന്തം
പോരൂ പൂവുവിടരുമൊരു കാലം
ചേരും ഹൃദയവും ഹൃദയവും മധുരമൊരു നോവില്‍
മൂളും അധരവും അധരവും ശ്രുതിസുഖദ രാഗം
അനുപമലഹരിയിതനുഭവമാക്കീടുക
വര്‍ണ്ണങ്ങള്‍ തന് മേളം.........
എന്നെന്നും ജ്വലിക്കും നിറങ്ങള്‍ മിന്നുന്നെന്നിടത്തില് നിശീഥം
പൂമെയ് തേന്‍ നിറയ്ക്കുമൊരു നേരം
കാറ്റില്‍ പൂവനം വിതറിടും ഉതിര്‍മണികള്‍ പോലെ
ഏതോ മധുരമാമോര്‍മ്മയില്‍ വര്ഷമിതുമായും
അസുലഭനിമിഷങ്ങള് അനവദ്യമാക്കീടുക
വര്‍ണ്ണങ്ങള്‍ തന് മേളം........