അധരം മധുചഷകം
ഹൃദയം അമൃതകലശം
നയനം പുഷ്പബാണം സഖീ
നീയൊരു പ്രേമകാവ്യം (അധരം)
പ്രേമലോലയായ് നീ പകര്‍ന്നീടും
രാഗസുധാരസലഹരിയില്‍
നിരര്‍ത്ഥമാകുന്നു വാക്കുകളെല്ലാം
വാചാലമാകുന്നു മൌനം
വാചാലമാകുന്നു മൌനം (അധരം)
ഈ മൃദുപാണികള്‍ താമരവളയങ്ങള്‍ ആ.. ആ..
ഈ മൃദുപാണികള്‍ താമരവളയങ്ങള്‍
ഓമനേ എന്നെ പുണരുമ്പോള്‍
ആയിരമായിരം മിന്നല്‍പ്പിണറുകള്‍
രോമഹര്‍ഷമായ് വിരിയുന്നൂ സഖീ
രോമഹര്‍ഷമായ് വിരിയുന്നൂ (അധരം)
adharaṁ madhusaṣagaṁ
hṛdayaṁ amṛtagalaśaṁ
nayanaṁ puṣpabāṇaṁ sakhī
nīyŏru premagāvyaṁ (adharaṁ)
premalolayāy nī pagarnnīḍuṁ
rāgasudhārasalahariyil
nirartthamāgunnu vākkugaḽĕllāṁ
vāsālamāgunnu maൌnaṁ
vāsālamāgunnu maൌnaṁ (adharaṁ)
ī mṛdubāṇigaḽ tāmaravaḽayaṅṅaḽ ā.. ā..
ī mṛdubāṇigaḽ tāmaravaḽayaṅṅaḽ
omane ĕnnĕ puṇarumboḽ
āyiramāyiraṁ minnalppiṇaṟugaḽ
romaharṣamāy viriyunnū sakhī
romaharṣamāy viriyunnū (adharaṁ)