ഹല്ലേലൂയ ഹല്ലേലൂയ
യേശുവിന് സ്തുതി പാടാം
ഹല്ലേലൂയ ഹല്ലേലൂയ
യേശുവിന് സ്തുതി പാടാം
സീയോന് മണവാളന് യേശുരാജരാജന്
സഞ്ചാരിയെന്‍ ജീവന്റെ നാഥന്
പതിയായവനേ മല്‍പ്രിയനേ
സ്തുതി ചെയ്യുക നീ മനമേ
മുന്മഴയും നീയല്ലേ പിന്മഴയും നീയല്ലേ
ഹല്ലേലൂയ പാടി നിന്നെ വാഴ്ത്തീടുമീ ഞാന്‍
(സീയോന്)
തിന്മകളാല് ഞാനിങ്ങോളമെന്നും
മുള്ളിന് കിരീടം തന്നെങ്കിലും
എന്റെ ജീവജലമായ്...
എന്റെ രക്ഷകനുമായ്...
സ്നേഹമായൂറുന്ന ദൈവസുതനേ
(സീയോന്)
പാപങ്ങളെല്ലാം മുള്ളാണിയായ് നിന്
കൈവെള്ള തന്നില്‍ താന്നെങ്കിലും
പാപശാപമൊഴിയാന്‍...
സൗഖ്യമെന്നില്‍ വരുവാന്‍...
നന്മയുമായ് വന്ന നല്ലിടയനേ
(സീയോന്)