കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു നിന്റെ
കുളിരിന്മേല് കുളിര്കോരുമഴക്
ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരി മുളക് നീയൊരു
ചുവന്നകാന്താരി മുളക്
വയനാടന്‍ കാട്ടിലെ വലയില്‍ വീഴാത്ത
വര്ണപൈങ്കിളിത്തത്ത നീയൊരു
വര്‍ണപ്പൈങ്കിളി തത്ത
താമരവലയില്‍ കുടുക്കും നിന്നെ ഞാന്‍
താമസിപ്പിക്കും കൂടെ താമസിപ്പിക്കും
ആഹഹാ.....ആ.....
(കുളിക്കുമ്പോള്‍ .....)
കറുകം പുല്‍മേട്ടിലെ പിടിച്ചാല്‍ കിട്ടാത്ത
കന്നിപ്പുള്ളിമാന്‍ പേട നീയൊരു
കന്നിപ്പുള്ളിമാന്‍ പേട
ഓടിച്ചിട്ടു പിടിക്കും ഞാനൊരു മാടമുണ്ടാക്കും
ഒരു പുല്മാടമുണ്ടാക്കും...
ആഹാഹാ...ആ....
(കുളിക്കുമ്പോള്‍ ....)
മദനപ്പൂങ്കാവിലെ പടച്ചോന് വളര്‍ത്തുന്ന
മാരന് കാണാത്ത പെണ്ണ്
പൊന്നുംതട്ടമിടീക്കും ഞാന്‍ നിന്റെ
പുതുമാപ്പിളയാകും ഒരു നാള്
പുതുമാപ്പിളയാകും
ആഹാഹാ....ആ.....
(കുളിക്കുമ്പോള്‍ ...)