ആകാശം വര്‍ണ്ണക്കൂടാരം
കിനാവില് .... കിനാവില് .....
താലോലം നീലപ്പൂത്താലം
നിലാവിന് .... നിലാവിന് ....
ആകാശം വര്‍ണ്ണക്കൂടാരം
താലോലം നീലപ്പൂത്താലം നിലാവിന്
പൊന്നോളക്കൈനീട്ടി പൂവാലിപ്പുഴപാടി
ആരാനും പോരാനുണ്ടോ അഴകൊടു മഴനനയാന്‍
ഝിംചക ഝിംചക
ധിത്തില്ലാന തില്ലാന തില്ലാന
കാറ്റും കണ്കേളിപ്പൂവും കാതില്‍ മൊഴിഞ്ഞൂ മെല്ലെ
പാടാത്ത പാട്ടിന്നീണം ദൂരെ
പൊഴിയുന്ന മഞ്ഞിന്റെ മണികളെപ്പോല്
വിടരുന്ന പൂവിന്റെ ഇതളിനെപ്പോല്
മനസ്സിലും മൊഴിയിലും മധുവസന്തം
രാവും പൊന്‍തൂവല്‍ പ്രാവും
കൂട്ടില്ക്കുണുങ്ങിക്കൊഞ്ചി
ആരാരും കേള്ക്കാതെന്തോമെല്ലെ
വെയിലിന്റെ വെള്ളോട്ടു വളകളെപ്പോല്
കുയിലിന്റെ പാട്ടിലെ കുസൃതിയെപ്പോല്
മനസ്സിലും മൊഴിയിലും മണിക്കിലുക്കം