Abhilaasamohini

അഭിലാഷമോഹിനി
Year
Language

അഭിലാഷമോഹിനി അമൃതവാഹിനി
ആയിരം ജന്മങ്ങളായി നീ എന്നിലെ
ആത്മാവിന്‍ ചൈതന്യമല്ലേ
അഭിലാഷമോഹിനി....

നിന്‍ മടിയില്‍ ഞാന്‍ തലചായ്ക്കുമ്പോള്‍
നീ രാഗരാജീവമാകും
നിന്‍ മിഴിമുത്തുകള്‍ ഈ വിശ്വസ്നേഹത്തിന്‍
പൊന്‍കതിര്‍ പൂക്കളായ് മാറും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കില്‍ ഞാനുണ്ടോ
(അഭിലാഷമോഹിനി....)

എന്‍ വിരിമാറില്‍ നീ മുഖമണയ്ക്കുമ്പോള്‍
നീ മോഹമാലിനിയാകും
നിന്നധരങ്ങളില്‍ ഈ വിശ്വചൈതന്യ -
ചന്ദ്രിക പാല്‍ത്തിര പാടും
നീയല്ലാതൊരു സത്യമുണ്ടോ
നീയില്ലെങ്കില്‍ ഞാനുണ്ടോ
(അഭിലാഷമോഹിനി....)

abhilāṣamohini amṛtavāhini
āyiraṁ janmaṅṅaḽāyi nī ĕnnilĕ
ātmāvin saidanyamalle
abhilāṣamohini....

nin maḍiyil ñān dalasāykkumboḽ
nī rāgarājīvamāguṁ
nin miḻimuttugaḽ ī viśvasnehattin
pŏnkadir pūkkaḽāy māṟuṁ
nīyallādŏru satyamuṇḍo
nīyillĕṅgil ñānuṇḍo
(abhilāṣamohini....)

ĕn virimāṟil nī mukhamaṇaykkumboḽ
nī mohamāliniyāguṁ
ninnadharaṅṅaḽil ī viśvasaidanya -
sandriga pālttira pāḍuṁ
nīyallādŏru satyamuṇḍo
nīyillĕṅgil ñānuṇḍo
(abhilāṣamohini....)