Abhayameguga

അഭയമേകുക
Year
Language

അഭയമേകുക മാതാവേ
അഗതികള്‍ക്കാശ്രയദാതാവേ
സര്‍വേശ പുത്രനെ ഭൂമിക്കുനല്‍കിയ 
ധന്യേ ലോകൈകനാഥേ
അമ്മേ അഭയം നീയേ അമ്മേ അഭയം നീയേ
വേളാങ്കണ്ണി മാതാവേ

നീപീഡിതര്‍ക്കു നിത്യസഹായയാം മാതാവുനീ
നിന്ദിതര്‍ ദുഃഖിതര്‍ പീഡിതര്‍ക്കും
നിത്യസഹായയാം മാതാവുനീ
കണ്ണീര്‍ കുടിക്കുന്നൊരീ ദുഃഖപുത്രിയെ
കൈവെടിയരുതേ നീയമ്മേ
അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ
അഭയമേകുക മാതാവേ

കദനകടലിന്‍ ആഴവും വ്യാപ്തിയും
അറിയുന്നോളല്ലോ നീയമ്മേ
നിത്യദുഃഖത്തിന്‍ ചുഴികളില്‍ നിന്നെന്നെ
മുക്തയാക്കീടണമമ്മേ
അമ്മേ അഭയം നീയേ വേളാങ്കണ്ണി മാതാവേ
അഭയമേകുക മാതാവേ...........

abhayameguga mādāve
agadigaḽkkāśrayadādāve
sarveśa putranĕ bhūmikkunalgiya 
dhanye logaiganāthe
amme abhayaṁ nīye amme abhayaṁ nīye
veḽāṅgaṇṇi mādāve

nībīḍidarkku nityasahāyayāṁ mādāvunī
nindidar duḥkhidar pīḍidarkkuṁ
nityasahāyayāṁ mādāvunī
kaṇṇīr kuḍikkunnŏrī duḥkhabutriyĕ
kaivĕḍiyarude nīyamme
amme abhayaṁ nīye veḽāṅgaṇṇi mādāve
abhayameguga mādāve

kadanagaḍalin āḻavuṁ vyāptiyuṁ
aṟiyunnoḽallo nīyamme
nityaduḥkhattin suḻigaḽil ninnĕnnĕ
muktayākkīḍaṇamamme
amme abhayaṁ nīye veḽāṅgaṇṇi mādāve
abhayameguga mādāve...........