അഭയം നീയേ ആശ്രയം നീയെ
ഗുരുവായൂരപ്പാ
അഴലിന്നലകടല്‍ നടുവിലീ ഞങ്ങള്‍-
ക്കഭയവുമാശ്രയവും നീയേ
പീലിത്തിരുമുടി ചൂടീ കുറുനിര-
യാലോലമാടീ കുറിചാര്‍ത്തീ - കുളുര്‍
മാലേയ ഗോപിക്കുറിചാര്‍ത്തി
നീലമിഴികളാല്‍ ഈരേഴുലോകവും
പാലിക്കുമെന്‍ ഉടയോനേ
അഭയം നീയേ..........
ആയിരം കീര്‍ത്തന ശ്ലോകപുഷ്പങ്ങളാല്‍
ആരാധകനൊരാള്‍ പൂജിച്ചു
പണ്ടൊരാരാധകന്‍ നിന്നെ പൂജിച്ചു
പൂന്താനം പിന്നെ മധുരമാമീരടി
പൂന്തേനില്‍ നിന്നെ ആറാടിച്ചു