മനുജ ജന്മം മഹിയിലെന്നും ക്ഷണികമാണെന്നാലും
സുഖവും ദുഃഖവും പരസ്പരം നിങ്ങൾ പങ്കിട്ടു പങ്കിട്ടു വാഴ്വിൻ
ലൈ ഫ് ഈസ് എ ഫ്ലവര്‍ ആൻഡ് ലവ് ഈസ് നെക്റ്റര്‍ ..
എവിടെ നിന്നോ എന്നോ
പുഴകളായ് നിങ്ങൾ വന്നൂ
ഒന്നു ചേർന്നൊഴുകുന്നൂ
ആഴിയെങ്ങോ എങ്ങോ
അകലെ അകലെ അകലെയെന്നോ (2)
ചിപ്പിക്കുള്ളിൽ മുത്തായെന്നും
സ്വപ്നം പോൽ നിങ്ങൾ
തമ്മിൽ തമ്മിൽ സ്വർഗ്ഗം തേടാൻ ആശിപ്പൂ ഞങ്ങൾ
വിഷ് യൂ എ ഹാപ്പി ആൻഡ് പ്രോസ്പെരസ് വെഡഡ് ലൈഫ്
(മനുജ ജന്മം...)
ഒരു തണൽ മരക്കൊമ്പിൽ
നിറയും ചില്ലകൾക്കുള്ളിൽ
കൂടു കൂട്ടുവിൻ നിങ്ങൾ
വാനമ്പാടികൾ പോലെ
ഹൃദയം നിറയെ മധുരവുമായ് (2)
പൊന്നും മോതിരം എന്നും നിങ്ങളെ ഒന്നാക്കീടട്ടെ
എന്നും ഞങ്ങടെ ആശംസകളുടെ ശോശന്നപൂക്കൾ
മേ ഹെവൻസ് ചോയിസസ്റ്റ് ബ്ലെസ്സിങ്സ് ബീ ഷവേഡ് ഓൺ ദെ യംഗ് കപ്പിൾ
(മനുജ ജന്മം..)