ആയിരവല്ലിത്തിരുമകളേ
ആനമുടി വാഴും ദേവകളേ
ആടി വായോ വിളയാടി വായോ
അരമണിത്തുടലും കിലുക്കി വായോ
(ആയിരവല്ലി..)
തീയാളും തൃക്കണ്ണിൽ പിറന്നവളേ
നീയല്ലോ ഞങ്ങടെ തമ്പുരാട്ടി
ആരവത്തോടെ അലങ്കാരത്തോടെ
അരയന്റെ മെയ്യിലുണർന്നു വായോ
(ആയിരവല്ലി..)
കങ്കാളം തിരുമെയ്യിൽ അണിഞ്ഞവളേ
കാണേണം നീ മുന്നിൽ തുണയായ്
എള്ളിൻ പൂ ചൂടി എരിക്കിൻ പൂ ചൂടി
എരിതീയായ് മുന്നിൽ ജ്വലിച്ചു വായോ
(ആയിരവല്ലി..)
തൃപ്പാദമടിയങ്ങൾ വണങ്ങിടുന്നേ
തീർക്കേണം വിനയെല്ലാം തമ്പുരാട്ടീ
കുംഭങ്ങളാടി കുടയെല്ലാം ചൂടി
കുരുക്കളത്തിൽ ഉണർന്നു വായോ
(ആയിരവല്ലി..)