കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന് നിറമുള്ള പെണ്ണാണെന് മനം നിരയേ
(കല്യാണപ്രായമാണു് )
പൊയ്യല്ലടോ ഇതു് പൊളിയല്ലെടോ
അവള് പൊന്നാണെടോ എന്റെ നിഥിയാണെടോ
മാടപ്രാവേ വായോ നീയെന്‍ നെഞ്ചില്‍ കൂടുണ്ടേ
ചൂടുണ്ടേ പാട്ടുണ്ടേ
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന് നിറമുള്ള പെണ്ണാണെന് മനം നിരയേ
പൊട്ടു കുത്തേണം തങ്കവളയണിയേണം
മധുമൊഴി നിന് മലര്‍മിഴിയില്‍ മയ്യണിയേണം
(പോട്ടു കുത്തേണം)
മംഗല്യപ്പെണ്കിടാവേ മണിയറയില്‍ നീയണയുമ്പോള്‍ (2)
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തമൊന്നു ഞാന്‍ തരുമ്പോള്‍
നാണം കുണുങ്ങരുതേ മാറിക്കളയരുതേ
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാന്‍പേടക്കണ്ണുള്ള മാമ്പൂവിന് നിറമുള്ള പെണ്ണാണെന് മനം നിരയേ
പട്ടുടുക്കേണം കാലില്‍ തള കിലുങ്ങേണം
ചന്തമുള്ള തുടുകവിളില്‍ ചന്ദിരന് വേണം
(പട്ടുടുക്കേണം )
അനുരാഗപ്പൂനിലാവേ നാമൊന്നായു് ചേര്‍ന്നലിയുമ്പോള്‍ (2)
ആദ്യത്തെ രാവിന്റെ ആശപ്പൂ വീടരുമ്പോള് ആനന്ദത്തിരയിളകുമ്പോള്
നിന്റെ മനസ്സിനുള്ളില്‍ നിന്നു ഞാന്‍ മുത്തെടുക്കും