Aayiram villodinyanyau

ആയിരം വില്ലൊടിഞ്ഞു
Year
Language

ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്‌ മുറിഞ്ഞു
ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ
ആവനാഴിയിലമ്പു തീർന്നു
(ആയിരം)

എടുക്കുമ്പോൾ ഒന്ന്‌ തൊടുക്കുമ്പോൾ പത്ത്‌
കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി
ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍
വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ
വന്നു തറയ്ക്കാത്തൊരിടമില്ല
ആ..ആ..ആ..ആ...
(ആയിരം)

എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം
കൊള്ളുമ്പോൾ അനുരാഗമനുരാഗം
ഈ മുന്തിരിപ്പന്തലിൽ മധുവിധു രാത്രിയിൽ
ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും
അവയൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും
ആ..ആ..ആ..ആ..
(ആയിരം)

āyiraṁ villŏḍiññu āromana mĕy‌ muṟiññu
āśramakkiḽi ninnĕ ĕydĕydĕnṟĕ
āvanāḻiyilambu tīrnnu
(āyiraṁ)

ĕḍukkumboḽ ŏnn‌ tŏḍukkumboḽ patt‌
kŏḽḽumboḽ ŏru koḍiyŏrugoḍi
ŏḽigaṇṇilĕyoridaḽ tenmalarambugaḽ
vannu taṟaykkāttŏriḍamilla - ĕnnil
vannu taṟaykkāttŏriḍamilla
ā..ā..ā..ā...
(āyiraṁ)

ĕḍukkumboḽ nāṇaṁ tŏḍukkumboḽ dāhaṁ
kŏḽḽumboḽ anurāgamanurāgaṁ
ī mundirippandalil madhuvidhu rātriyil
ŏnnŏḻiyādĕ ñān diriccu taruṁ
avayŏnnŏḻiyādĕ ñān diriccu taruṁ
ā..ā..ā..ā..
(āyiraṁ)