Aayiram varnnannal

ആയിരം വര്‍ണ്ണങ്ങള്‍
Work
Year
Language

ആയിരം വര്‍ണ്ണങ്ങള്‍ വിടരും
ആരാമമാണെന്‍ ഹൃദയം
ചെല്ലക്കാറ്റിന്‍ കൈകളിലാടും
അല്ലിപ്പൂവെന്‍ മോഹം

പവിഴമലയുടെ പാദം കഴുകാന്‍
പനിനീരരുവീ പാലരുവീ
ആ.....
പളുങ്കുകുന്നിന്‍ നെറ്റിയില്‍ മെഴുകാന്‍
ഉദയകിരണം പൊന്‍ കിരണം
ഈ കിരണം പൊന്‍ കിരണം
എന്റെ കിനാവുകള്‍ പോലെ
ആയിരം വര്‍ണ്ണങ്ങള്‍.....

നീലവിണ്ണിന്‍ നെറ്റിയിലെഴുതിയെ
മാലേയക്കുറി മായുകയായി
ചന്ദന നദിതന്‍ അലകളിലാടാന്‍
തെന്നല്‍ത്തളികകള്‍ അലയുകയായി
ഈതളിക പൊന്‍ തളിക
എന്റെ ഭാവന പോലെ
ആയിരം വര്‍ണ്ണങ്ങള്‍.....

āyiraṁ varṇṇaṅṅaḽ viḍaruṁ
ārāmamāṇĕn hṛdayaṁ
sĕllakkāṭrin kaigaḽilāḍuṁ
allippūvĕn mohaṁ

paviḻamalayuḍĕ pādaṁ kaḻugān
paninīraruvī pālaruvī
ā.....
paḽuṅgugunnin nĕṭriyil mĕḻugān
udayagiraṇaṁ pŏn kiraṇaṁ
ī kiraṇaṁ pŏn kiraṇaṁ
ĕnṟĕ kināvugaḽ polĕ
āyiraṁ varṇṇaṅṅaḽ.....

nīlaviṇṇin nĕṭriyilĕḻudiyĕ
māleyakkuṟi māyugayāyi
sandana nadidan alagaḽilāḍān
tĕnnalttaḽigagaḽ alayugayāyi
īdaḽiga pŏn daḽiga
ĕnṟĕ bhāvana polĕ
āyiraṁ varṇṇaṅṅaḽ.....