Aayiram varnnamaay

ആയിരം വര്‍ണ്ണമായ്‌
Work
Year
Language

(പു) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)
(ആയിരം വര്‍ണ്ണമായ് )

എന്‍ മുളം തണ്ടിലെ പാട്ടു കേട്ടിന്നലെ
വിണ്ണില്‍ നിന്നെന്നെയും തേടി നീ വന്നുവോ
(എന്‍ മുളം)
കണ്ടു മോഹിക്കുമെന്‍ കണ്‍കളില്‍ പിന്നെയും
ചന്ദ്രികാരശ്മി തന്‍ ചന്ദന സ്പര്‍ശ്ശമോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)

(പു) ജന്മ തീരങ്ങളില്‍ ഈ മലര്‍ പുഞ്ചിരി
കണ്ടുവോ മാഞ്ഞുവോ പിന്നെയും കാണ്മിതോ
(ജന്മ തീരങ്ങളില്‍)
കാണുമാ വേളയില്‍ കാതരേ ആയിരം
കാനന ജ്വാലകള്‍ പ്രാണനില്‍ പൂത്തുവോ
ആരു നീ
(സ്ത്രീ) ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
(പു) ആരു നീ മോഹിനി (2)
ആയിരം വര്‍ണ്ണമായ് പൂവിടും സ്വപ്നമോ
ആതിരാത്താരമോ ആവണിത്തിങ്കളോ
ആരു നീ മോഹിനി (2)

(pu) āyiraṁ varṇṇamāy pūviḍuṁ svapnamo
ādirāttāramo āvaṇittiṅgaḽo
āru nī mohini (2)
(āyiraṁ varṇṇamāy )

ĕn muḽaṁ taṇḍilĕ pāṭṭu keṭṭinnalĕ
viṇṇil ninnĕnnĕyuṁ teḍi nī vannuvo
(ĕn muḽaṁ)
kaṇḍu mohikkumĕn kaṇgaḽil pinnĕyuṁ
sandrigāraśmi tan sandana sparśśamo
āru nī
(strī) āyiraṁ varṇṇamāy pūviḍuṁ svapnamo
ādirāttāramo āvaṇittiṅgaḽo
(pu) āru nī mohini (2)

(pu) janma tīraṅṅaḽil ī malar puñjiri
kaṇḍuvo māññuvo pinnĕyuṁ kāṇmido
(janma tīraṅṅaḽil)
kāṇumā veḽayil kādare āyiraṁ
kānana jvālagaḽ prāṇanil pūttuvo
āru nī
(strī) āyiraṁ varṇṇamāy pūviḍuṁ svapnamo
ādirāttāramo āvaṇittiṅgaḽo
(pu) āru nī mohini (2)
āyiraṁ varṇṇamāy pūviḍuṁ svapnamo
ādirāttāramo āvaṇittiṅgaḽo
āru nī mohini (2)