ആയിരം തലയുള്ള ആദിശേഷന്‍ ഈ
ആയില്യം തിരുനാളില്‍ പിറന്നോനല്ലോ
അച്ചന്റെ മോനല്ലോ അമ്മേടെ നാളല്ലോ
അഴകേറും മാണിക്യ ഫണം ചൂടിവാ
കരിമഞ്ഞള്‍ കളം തന്നില്‍ കലികൊണ്ടു തുള്ളുവാന്‍
തെക്കും കൂറടിയാത്തി നീ ഓടിവാ
ആയിരം തലയുള്ള.......(3)
നൂറും പാലും പൂവും നീരും പൂജയൊരുക്കീടാം
സര്‍പ്പബലിപ്പുര കെട്ടിമറച്ചതില്‍ ആരതിയേകീടാം
തക്ഷകചിത്ര പടങ്ങള്‍ വരച്ചതില്‍ അര്‍ച്ചന നല്‍കീടാം
ചെറുയുവ തരുണികള്‍ മുടികളഴിച്ചതിലാടിയുറഞ്ഞീടാം(3)
നാഗയക്ഷികളേ.... സര്‍പ്പദേവകളേ....
നമഹായ.....നമഹായ....