Aayiram poo vidarnnu

ആയിരം പൂ വിടർന്നു
Year
Language

ആയിരം പൂവിടര്‍ന്നു എന്റെ മോഹവാടികയില്‍
പൂവുകള്‍ തേനണിഞ്ഞു രാഗചൈത്രയാമിനിയില്‍

നിന്നെ ഞാന്‍ കാത്തുനിന്നു മഞ്ഞണിഞ്ഞ രാവുകളില്‍
നിന്നെ ഞാനോര്‍ത്തുനിന്നു പൊന്നണിഞ്ഞ വേദികളില്‍
നിന്‍ നിഴല്‍ പോലെയെന്നെ പിന്തുടരാനനുവദിക്കു
എന്നിലെ സൌരഭങ്ങള്‍ ഒന്നിനി നീ സ്വീകരിക്കു

ചാമരം കയ്യിലേന്തി മാഘമണിത്തെന്നല്‍ വന്നു
ചന്ദനത്തേരുമായി വാര്‍മതിയും വിണ്ണില്‍ വന്നു
എന്റെയീ സൂനതല്‍പ്പം പങ്കിടുവാന്‍ നീവരില്ലേ
നിന്നിലെ പ്രേമസുധാ പകര്‍ന്നെനിക്ക് നീ തരില്ലേ
പൂവുകള്‍ തേനണിഞ്ഞു രാഗചൈത്ര യാമിനിയില്‍

āyiraṁ pūviḍarnnu ĕnṟĕ mohavāḍigayil
pūvugaḽ tenaṇiññu rāgasaitrayāminiyil

ninnĕ ñān kāttuninnu maññaṇiñña rāvugaḽil
ninnĕ ñānorttuninnu pŏnnaṇiñña vedigaḽil
nin niḻal polĕyĕnnĕ pinduḍarānanuvadikku
ĕnnilĕ saൌrabhaṅṅaḽ ŏnnini nī svīgarikku

sāmaraṁ kayyilendi māghamaṇittĕnnal vannu
sandanatterumāyi vārmadiyuṁ viṇṇil vannu
ĕnṟĕyī sūnadalppaṁ paṅgiḍuvān nīvarille
ninnilĕ premasudhā pagarnnĕnikk nī tarille
pūvugaḽ tenaṇiññu rāgasaitra yāminiyil