Aayiram phanamelum

ആയിരം ഫണമെഴും
Year
Language

ആ...ആ...ആ....
ആയിരം ഫണമെഴും ആദിശേഷരേ.....
ആയിരം ഫണമെഴും ആദിശേഷരേ
ആനന്ദമൂര്‍ത്തേ വന്നാലും
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...

പ്രേമസ്വരൂപന്‍....ആ..ആ..ആ....
പ്രേമസ്വരൂപന്‍ കമലാകാന്തനു
പൂമെത്ത തീര്‍ക്കുന്ന ദേവാ...
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...

പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
പാശം തീര്‍ത്തൊരു വാസുകിയേ
പാല്‍ക്കടല്‍ കടയുമ്പോള്‍ കടക്കോല്‍ ചുറ്റുവാന്‍...
അക്ഷയധര്‍മ്മം...ആ...ആ...ആ...
അക്ഷയധര്‍മ്മം പുലരുവാനുഗ്രനാം
ശിക്ഷകനായ് വരും തക്ഷകനേ
ആയിരം ഫണമെഴും ആദിശേഷരേ....ഏ ഏ...

ചാരുവാം രാഗതരംഗങ്ങളുയരുമീ
ക്ഷീരസാഗരത്തില്‍ നീന്തി നീന്തി വന്നൂ...
ചാരുവാം രാഗതരംഗങ്ങളുയരുമീ...
ആനന്ദനര്‍ത്തനത്തില്‍....ആ..ആ..ആ....
ആനന്ദനര്‍ത്തനത്തില്‍ താളത്തിലാടിയാടി
അടിയന്റെ വിശ്വാസമലര്‍ ചൂടീ....

അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും
ഫണരാജിയില്‍.....ഓ...ഓ...ഓ...
ഫണരാജിയില്‍ നിറയുന്ന വിഷം
അമൃതായ് മാറ്റീടും എന്‍ ഗാനം
അഴിഞ്ഞാടിയാടി ആഴിത്തിരപോലാടിയാടി വന്നാലും...

മണിനാഗമേ കരിനാഗമേ കരകങ്കണമാവുക മേനിയില്‍
അലങ്കാരമായി വാ.....സുമഹാരമായി വാ....
ആടിയാടി അമൃതസരസ്സിലാറാടിയാടിവാ...
രസം തേടിയോടിവാ...
ആറാടിയാടിവാ....രസം തേടിയോടിവാ...
ആറാടിയാടിവാ....

ā...ā...ā....
āyiraṁ phaṇamĕḻuṁ ādiśeṣare.....
āyiraṁ phaṇamĕḻuṁ ādiśeṣare
ānandamūrtte vannāluṁ
āyiraṁ phaṇamĕḻuṁ ādiśeṣare....e e...

premasvarūban....ā..ā..ā....
premasvarūban kamalāgāndanu
pūmĕtta tīrkkunna devā...
āyiraṁ phaṇamĕḻuṁ ādiśeṣare....e e...

pālkkaḍal kaḍayumboḽ kaḍakkol suṭruvān...
pāśaṁ tīrttŏru vāsugiye
pālkkaḍal kaḍayumboḽ kaḍakkol suṭruvān...
akṣayadharmmaṁ...ā...ā...ā...
akṣayadharmmaṁ pularuvānugranāṁ
śikṣaganāy varuṁ takṣagane
āyiraṁ phaṇamĕḻuṁ ādiśeṣare....e e...

sāruvāṁ rāgadaraṁgaṅṅaḽuyarumī
kṣīrasāgarattil nīndi nīndi vannū...
sāruvāṁ rāgadaraṁgaṅṅaḽuyarumī...
ānandanarttanattil....ā..ā..ā....
ānandanarttanattil tāḽattilāḍiyāḍi
aḍiyanṟĕ viśvāsamalar sūḍī....

aḻiññāḍiyāḍi āḻittirabolāḍiyāḍi vannāluṁ
phaṇarājiyil.....o...o...o...
phaṇarājiyil niṟayunna viṣaṁ
amṛtāy māṭrīḍuṁ ĕn gānaṁ
aḻiññāḍiyāḍi āḻittirabolāḍiyāḍi vannāluṁ...

maṇināgame karināgame karagaṅgaṇamāvuga meniyil
alaṅgāramāyi vā.....sumahāramāyi vā....
āḍiyāḍi amṛtasarassilāṟāḍiyāḍivā...
rasaṁ teḍiyoḍivā...
āṟāḍiyāḍivā....rasaṁ teḍiyoḍivā...
āṟāḍiyāḍivā....