Aayiram mukhannal

ആയിരം മുഖങ്ങൾ
Work
Year
Language

ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു
ആയിരം സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും വിരസങ്ങളായിരുന്നു
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

തീകെടാത്ത മനസ്സുമായ്
നമ്മളീ ഭൂമിയില്‍ തിരയുന്ന ശ്രീകോവില്‍
സത്യത്തിന്‍ തിരികത്തും ശ്രീകോവില്‍
അഭിഷേകമില്ലാതെ നൈവേദ്യമില്ലാതെ
അടഞ്ഞേ കിടക്കുന്നൂ
മനുഷ്യനും സത്യത്തിനും വിലയിടിഞ്ഞു
വിലയിടിഞ്ഞൂ
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

ചന്ദ്രമദം പൊഴിയുമ്പോള്‍ മണ്ണില്‍നിന്നുണരും
ചിറകുള്ള സ്വപ്നങ്ങള്‍
പൊന്നിതള്‍ ചിറകുള്ള സ്വപ്നങ്ങള്‍
കവിളത്തു കൈനഖക്കലപോലുമണിയാതെ
കൊഴിഞ്ഞേ കിടക്കുന്നൂ
മനുഷ്യനും പുഷ്പങ്ങള്‍ക്കും വിലയിടിഞ്ഞൂ
വിലയിടിഞ്ഞൂ
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു

āyiraṁ mukhaṅṅaḽ ñān kaṇḍu
āyiravuṁ pŏymukhaṅṅaḽāyirunnu
āyiraṁ svapnaṅṅaḽ ñān kaṇḍu
āyiravuṁ virasaṅṅaḽāyirunnu
āyiraṁ mukhaṅṅaḽ ñān kaṇḍu
āyiravuṁ pŏymukhaṅṅaḽāyirunnu

tīgĕḍātta manassumāy
nammaḽī bhūmiyil tirayunna śrīgovil
satyattin dirigattuṁ śrīgovil
abhiṣegamillādĕ naivedyamillādĕ
aḍaññe kiḍakkunnū
manuṣyanuṁ satyattinuṁ vilayiḍiññu
vilayiḍiññū
āyiraṁ mukhaṅṅaḽ ñān kaṇḍu
āyiravuṁ pŏymukhaṅṅaḽāyirunnu

sandramadaṁ pŏḻiyumboḽ maṇṇilninnuṇaruṁ
siṟaguḽḽa svapnaṅṅaḽ
pŏnnidaḽ siṟaguḽḽa svapnaṅṅaḽ
kaviḽattu kainakhakkalabolumaṇiyādĕ
kŏḻiññe kiḍakkunnū
manuṣyanuṁ puṣpaṅṅaḽkkuṁ vilayiḍiññū
vilayiḍiññū
āyiraṁ mukhaṅṅaḽ ñān kaṇḍu
āyiravuṁ pŏymukhaṅṅaḽāyirunnu