ആയിരം മദനപ്പൂ മണം ചൊരിഞ്ഞ്
അണിമണിക്കിനാവിന്റെ കതിരണിഞ്ഞ് (2)
അഴകുള്ള മാരന്റെ മണിയറയൊരുക്കുന്ന
പതിനാലാം രാവാണ് ഖൽബിൽ ഖൽബിൽ
പനിനീരിൻ കുളിരാണു കുളിരാണ്
(ആയിരം മദനപ്പൂ..)
മൊഞ്ചിലും മൊഞ്ചാണു പഞ്ചവർണ്ണക്കിളിയാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
കൊഞ്ചുമ്പം തേനാണു പഞ്ചമിപ്പൊൻപിറയാണു
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
പുന്നാരപെണ്ണ് തനി പൊന്നായ് മിന്നി (2)
ഇന്നോളം കണ്ട കനവന്നൊന്നായി കന്നി (2)
കരിവൾ കരിവള കളിചിരിയഴകൊട്
അരമണി കിലുകിലെ ഇളകിയതഴകൊട് (2)
കണ്ണാടിപ്പൂങ്കവിളിൽ ചുഴി തെളിഞ്ഞേ (2)
(ആയിരം മദനപ്പൂ..)
ചെന്തൊണ്ടിക്കനിയാണു ചെങ്കുറിഞ്ഞിപ്പൂവാണു
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
ചെഞ്ചുണ്ടിൽ ചിരിയാണു ചെമ്പവിഴത്തളിരാണ്
തന തന തന താനിനാന്നോ താനതിന്തിന്നോ തിന്തിന്നോ
കണ്ണോട് കണ്ണു പല കിന്നാരം ചൊല്ലി (2)
പുന്നാരകിളിയേ നിൻ പൊൻമാരനെത്തീ (2)
കരിമിഴിയിണകളിൽ ഇളകിയ ചിതയൊട്
തളിരിടുമിണയുടെ അഴകുള്ള കനവൊട് (2)
പൊൻമേനിക്കുളിരിന്റെ ചിറകു വന്നേ (2)
(ആയിരം മദനപ്പൂ..)