ആയിരം കുന്നുകള്‍ക്കപ്പുറത്തു
ആയിരം കുന്നുകൾക്കപ്പുറത്തജ്ഞാത-
ഗോപുരമുണ്ടെന്നു കേട്ടിരുന്നു
ഗോപുരവാതിലിൽ വീണയുമായൊരു
ഗായകനുണ്ടെന്നു കേട്ടിരുന്നു (ആയിരം...)
ഗായകൻ പാടുന്ന ഗാനത്തിലീരേഴു-
ലോകങ്ങൾ വീണു മയങ്ങുമല്ലോ
ആ ശബ്ദധാരയിലെന്നുമനശ്വര
പ്രേമസൗന്ദര്യം തുളുമ്പുമല്ലോ (ആയിരം..)
സ്വപ്നത്തിലെന്നും ഞാൻ കണ്ടു കൊതിക്കുമാ-
സ്വർഗ്ഗമെൻ മുന്നിൽ തെളിയുകില്ലേ
കല്യാണരൂപന്റെ കണ്മുനത്തല്ലെന്റെ
കണ്ണിലും കരളിലും കൊള്ളുകില്ലേ (ആയിരം..)
āyiraṁ kunnugaḽkkappuṟattajñāda-
goburamuṇḍĕnnu keṭṭirunnu
goburavādilil vīṇayumāyŏru
gāyaganuṇḍĕnnu keṭṭirunnu (āyiraṁ...)
gāyagan pāḍunna gānattilīreḻu-
logaṅṅaḽ vīṇu mayaṅṅumallo
ā śabdadhārayilĕnnumanaśvara
premasaundaryaṁ tuḽumbumallo (āyiraṁ..)
svapnattilĕnnuṁ ñān kaṇḍu kŏdikkumā-
svarggamĕn munnil tĕḽiyugille
kalyāṇarūbanṟĕ kaṇmunattallĕnṟĕ
kaṇṇiluṁ karaḽiluṁ kŏḽḽugille (āyiraṁ..)