Aayiram janmannal venam

ആയിരം ജന്മങ്ങൾ വേണം
Year
Language

ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ (2)
ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍
ഒന്നു പോല്‍ ചിന്തയും ജീവിത താളവും
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

നിത്യയാനം ഇതില്‍ എന്‍ സ്വപ്നതീരം ഇതാ (2)
ശ്യാമം മൂടുന്നൊരജ്ഞാത ദ്വീപില്‍ പ്രേമവാടം ഇതാ (2)
നമുക്കു ചുറ്റും എഴും നൂറു വര്‍ണ്ണോദയം (2)
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

മുഗ്ദ്ധഗോളം ഇതില്‍ ഞാന്‍ ബിംബജാലം കണ്ടു (2)
ഹൈമം തൂകുന്നൊരാകാശക്കീഴില്‍ എത്ര സ്വര്‍ഗ്ഗം കണ്ടു (2)
നമുക്കു ചുറ്റും എഴും കോടി ഋതു സംഗമം (2)

ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍
ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍
ഒന്നു പോല്‍ ചിന്തയും ജീവിത താളവും
ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍

āyiraṁ janmaṅṅaḽ veṇamī bhūmi tan saundaryaṁ nugaruvān (2)
ŏnnāṇu vānaṁ ŏnnāṇu sūryan ĕṅṅāgiluṁ bhūmiyil
ŏnnu pol sindayuṁ jīvida tāḽavuṁ
āyiraṁ janmaṅṅaḽ veṇamī bhūmi tan saundaryaṁ nugaruvān

nityayānaṁ idil ĕn svapnadīraṁ idā (2)
śyāmaṁ mūḍunnŏrajñāda dvībil premavāḍaṁ idā (2)
namukku suṭruṁ ĕḻuṁ nūṟu varṇṇodayaṁ (2)
āyiraṁ janmaṅṅaḽ veṇamī bhūmi tan saundaryaṁ nugaruvān

mugddhagoḽaṁ idil ñān biṁbajālaṁ kaṇḍu (2)
haimaṁ tūgunnŏrāgāśakkīḻil ĕtra svarggaṁ kaṇḍu (2)
namukku suṭruṁ ĕḻuṁ koḍi ṛtu saṁgamaṁ (2)

āyiraṁ janmaṅṅaḽ veṇamī bhūmi tan saundaryaṁ nugaruvān
ŏnnāṇu vānaṁ ŏnnāṇu sūryan ĕṅṅāgiluṁ bhūmiyil
ŏnnu pol sindayuṁ jīvida tāḽavuṁ
āyiraṁ janmaṅṅaḽ veṇamī bhūmi tan saundaryaṁ nugaruvān