മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ....
ഇന്നു നിന്റെ പൂര്ണ്ണചന്ദ്രന്....
ഇന്നു നിന്റെ പൂര്ണ്ണചന്ദ്രന് പിണങ്ങി നിന്നല്ലോ...
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...
സുന്ദരിയാം വസന്തരാത്രി
മാളികത്തളത്തില് മട്ടുപ്പാവില്‍
പൂനിലാവിന് പൂമെത്ത നീര്‍ത്തി
ആത്മനാഥനെ കാത്തിടുന്നു....
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...
കാമുകനാം സുഗന്ധപവനന്
പാതിരാപ്പൂവിന്‍ കാതുകളില്‍
പ്രേമമധുരമന്ത്രങ്ങള് ചൊല്ലി
ആനന്ദപുളകം ചാര്‍ത്തിടുന്നു..
ആനന്ദപുളകം ചാര്‍ത്തിടുന്നു...
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...
രാഗിണിയാം നീലമുകിലേ
നിനക്കിന്നു രാവില്‍ ഉറക്കമില്ലെ...
താരകത്തിന് മണിദീപനാളം
കാറ്റ് വന്നു കെടുത്തിയല്ലോ..
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ....
ഇന്നു നിന്റെ പൂര്ണ്ണചന്ദ്രന് പിണങ്ങി നിന്നല്ലോ...
മുല്ലമാല ചൂടി വന്ന വെള്ളിമേഘമേ...