ആയിരം അജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
ഓർമ്മയില്ലേ... നിനക്കൊന്നും ഓർമയില്ലേ...
പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണി സന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ (അലയുന്നു ഞാനിന്നും..)
വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖസന്ദേശങ്ങൾ (2)
(ആയിരം)
വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ..
കൊതിയ്ക്കുകയാണിന്നും നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങൾ, മമ നാദ നൂപുരങ്ങൾ
ആയിരം അജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു
സംഗമ സംഗീതമാലപിച്ചു