Aayilyam paadatte penne

ആയില്യം പാടത്തെ പെണ്ണേ
Work
Year
Language

(M) ഓ...ആയില്ല്യം പാടത്തെ പെണ്ണേ
അണിയറ മണിയറ കിരുകിരെ തുറന്നാട്ടെ
(F) ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയല്‍ പൂ ഈ വയല്‍ പൂ

(M) കിളിയെ കിളികിളിയെ നീലാഞ്ജന പൈങ്കിളിയേ
ഈ കറുക വയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുമിളം കതിരു നുള്ളാന്‍ നീ കൂടെ വാ (കിളിയെ....)

ഒളി കണ്ണാല്‍ എന്നെ നോക്കൂല്ലേ
പൂക്കൂല്ലേ എന്നില്‍ പൂക്കൂല്ലേ
ഒളി കണ്ണാല്‍ എന്നെ നോക്കൂല്ലേ പൂക്കൂല്ലേ
എന്നില്‍ പൂക്കൂല്ലേ ഓ ഓയ് ...(കിളിയെ...)

(F) പൊന്‍ തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണ് (2)
പുഞ്ചക്കു പൂംപാല്‍ ചുരത്തും മണ്ണ് (2)
ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ് (2)
പൊന്‍ തൂമ്പ കൊണ്ടാല്‍ മദിക്കും മണ്ണ് (2)
(M) ഓ.. ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയല്‍ പൂ ഈ വയല്‍ പൂ (കിളിയെ ....(F))

(M) നീ കൂടു കൂട്ടും കരള്‍ ചില്ലയില്‍ (2)
നീ പെയ്തിറങ്ങും വികാരങ്ങളില്‍ (2)
ഞാന്‍ പൂത്തു നില്‍ക്കും മരിക്കും വരെ (2)
നീ കൂടു കൂട്ടും കരള്‍ ചില്ലയില്‍ (2)
(F) ഓ..നിന്റെ മാത്രം നിന്റെ മാത്രം
എന്നുമെന്നും നിന്റെ മാത്രം
വയല്‍ പൂ ഈ വയല്‍ പൂ

(D) കിളിയെ കിളികിളിയെ നീലാഞ്ജന പൈങ്കിളിയേ
ഈ കറുക വയല്‍ കുളിരു കൊയ്യാന്‍ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുമിളം കതിരു നുള്ളാന്‍ നീ കൂടെ വാ (കിളിയെ...)

(M) o...āyillyaṁ pāḍattĕ pĕṇṇe
aṇiyaṟa maṇiyaṟa kirugirĕ tuṟannāṭṭĕ
(F) āru kŏyyuṁ āru kŏyyuṁ
āru sūḍuṁ āru sūḍuṁ
vayal pū ī vayal pū

(M) kiḽiyĕ kiḽigiḽiyĕ nīlāñjana paiṅgiḽiye
ī kaṟuga vayal kuḽiru kŏyyān nī kūḍĕ vā
āli sĕṟu pīli arattāli pū sūḍi
āḍumiḽaṁ kadiru nuḽḽān nī kūḍĕ vā (kiḽiyĕ....)

ŏḽi kaṇṇāl ĕnnĕ nokkūlle
pūkkūlle ĕnnil pūkkūlle
ŏḽi kaṇṇāl ĕnnĕ nokkūlle pūkkūlle
ĕnnil pūkkūlle o oy ...(kiḽiyĕ...)

(F) pŏn dūmba kŏṇḍāl madikkuṁ maṇṇ (2)
puñjakku pūṁpāl surattuṁ maṇṇ (2)
ñānĕnṟĕ svapnaṁ vidaykkuṁ maṇṇ (2)
pŏn dūmba kŏṇḍāl madikkuṁ maṇṇ (2)
(M) o.. āru kŏyyuṁ āru kŏyyuṁ
āru sūḍuṁ āru sūḍuṁ
vayal pū ī vayal pū (kiḽiyĕ ....(F))

(M) nī kūḍu kūṭṭuṁ karaḽ sillayil (2)
nī pĕydiṟaṅṅuṁ vigāraṅṅaḽil (2)
ñān pūttu nilkkuṁ marikkuṁ varĕ (2)
nī kūḍu kūṭṭuṁ karaḽ sillayil (2)
(F) o..ninṟĕ mātraṁ ninṟĕ mātraṁ
ĕnnumĕnnuṁ ninṟĕ mātraṁ
vayal pū ī vayal pū

(D) kiḽiyĕ kiḽigiḽiyĕ nīlāñjana paiṅgiḽiye
ī kaṟuga vayal kuḽiru kŏyyān nī kūḍĕ vā
āli sĕṟu pīli arattāli pū sūḍi
āḍumiḽaṁ kadiru nuḽḽān nī kūḍĕ vā (kiḽiyĕ...)