അങ്ങ് വടക്ക്, വടക്കുദിക്കേ-
ലഴകേറും നല്ലൊരു കോലോമുണ്ടേ
കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും
പൈതങ്ങളില്ലാതെ കേഴും കാലം
(അങ്ങ് വടക്ക്...)
നാഗരാജാവിന് കനിവിനാലെ
പെണ്‍കിടാവൊന്നു പിറന്നു - പിന്നെ
കുഞ്ഞിക്കാവയെന്ന നാമമോടെ
പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ
ചന്ദനക്കാതല്‍ കടഞ്ഞപോലെ
ചമ്പകപ്പൂമരം പൂത്തപോലെ
(അങ്ങ് വടക്ക്...)
പ്രായമീരേഴു കഴിയും മുമ്പേ
നാട്യങ്ങളെല്ലാം പഠിച്ചു - പിന്നെ
കളരിയില്‍നിന്നും അറിവും നേടി
തളിര്പോലുള്ളൊരു തമ്പുരാട്ടി
മണ്ണില്‍ നിലാവായ് മാറും നാളില്‍
ഇനിയ ഇരുപതാം ജന്മനാളില്
(അങ്ങ് വടക്ക്...)