Aayilyam naalil

ആയില്യം നാളില്‍
Year
Language

ആയില്യം നാളില്‍
പ്രിയ സാര്‍‌വ്വഭൗമി വരും നേരം
ആയിരം ദീപം കതിര്‍‌മാല ചൂടിയെഴുന്നേരം
വീരാളിപ്പൊന്‍‌പട്ടു വേണം...
വെണ്‍‌കൊറ്റപ്പൂങ്കുട വേണം....
സുകൃതസുഭഗമണിയുമനഘവനികയില്‍...
വിജയനിനദ തിരകളിളകും സരണിയില്‍...
(ആയില്യം...)

താലങ്ങളേന്തും മുകിലുകള്‍
തൂകുന്നു പൊന്നിന്‍ മലരുകള്‍
നീയെഴുന്നള്ളും രാവില്‍
എന്നുള്ളമാകും വിപഞ്ചിയില്‍
പീയൂഷമോലും സ്വരവുമായ്
ഇന്നെന്‍ മൗനം നിന്നെ വാഴ്ത്തുമ്പോള്‍
നവനവ കനവുകളരുളിടുമരുണിമ
അനുപദമിതളിടും കരളിലെ മധുരിമ
പകരുവാനനുമതി നല്‍കുക ഒന്നിനി നീ
(ആയില്യം...)

ഹംസങ്ങള്‍ പെയ്യും കളരവം
താര്‍‌തെന്നല്‍ വീശും പരിമളം
നിന്‍ പദം പതിയും നടയില്‍
എന്‍ മനം പേറും പല നിറം
ഒന്നൊന്നായ് മെല്ലെ വിതറുന്നു
ഏതോ മോഹം എന്നില്‍ പൂക്കുമ്പോള്‍
നവനവ കനവുകളരുളിടുമരുണിമ
അനുപദമിതളിടും കരളിലെ മധുരിമ
പകരുവാനനുമതി നല്‍കുക ഒന്നിനി നീ
(ആയില്യം...)

āyilyaṁ nāḽil
priya sār‌vvabhaumi varuṁ neraṁ
āyiraṁ dībaṁ kadir‌māla sūḍiyĕḻunneraṁ
vīrāḽippŏn‌paṭṭu veṇaṁ...
vĕṇ‌kŏṭrappūṅguḍa veṇaṁ....
sukṛtasubhagamaṇiyumanaghavanigayil...
vijayaninada tiragaḽiḽaguṁ saraṇiyil...
(āyilyaṁ...)

tālaṅṅaḽenduṁ mugilugaḽ
tūgunnu pŏnnin malarugaḽ
nīyĕḻunnaḽḽuṁ rāvil
ĕnnuḽḽamāguṁ vibañjiyil
pīyūṣamoluṁ svaravumāy
innĕn maunaṁ ninnĕ vāḻttumboḽ
navanava kanavugaḽaruḽiḍumaruṇima
anubadamidaḽiḍuṁ karaḽilĕ madhurima
pagaruvānanumadi nalguga ŏnnini nī
(āyilyaṁ...)

haṁsaṅṅaḽ pĕyyuṁ kaḽaravaṁ
tār‌tĕnnal vīśuṁ parimaḽaṁ
nin padaṁ padiyuṁ naḍayil
ĕn manaṁ peṟuṁ pala niṟaṁ
ŏnnŏnnāy mĕllĕ vidaṟunnu
edo mohaṁ ĕnnil pūkkumboḽ
navanava kanavugaḽaruḽiḍumaruṇima
anubadamidaḽiḍuṁ karaḽilĕ madhurima
pagaruvānanumadi nalguga ŏnnini nī
(āyilyaṁ...)