മംഗളമുഹൂര്‍ത്തം ഇതു സുന്ദര മുഹൂര്‍ത്തം
മനസ്സിലടച്ചിട്ട മോഹങ്ങള്‍ക്കൊരു
മോചന മുഹൂര്‍ത്തം ഇതു മോചന മുഹൂര്‍ത്തം
കോട്ടണിഞ്ഞു സൂട്ടണിഞ്ഞു നോട്ടമിട്ടു വേട്ടയാടി
പാട്ടിലാക്കാന്‍ കാത്തിരിക്കും കാമകിങ്കരന് -അവന്
പൊന്നുകണ്ടു പൊരുളുകണ്ടു പെണ്ണുകാണാനെണ്ണമിട്ട
മോഹമാ മനസ്സില്‍നിന്നു മാറ്റിവെയ്ക്കണം
ആഹാ മാറ്റിവയ്ക്കണം ആഹാ മാറ്റിവയ്ക്കണം
ലാലലാലലാ........
പൂവണിഞ്ഞു പൊട്ടണിഞ്ഞു ഞാനൊരുങ്ങിനിന്നിടുമ്പോള്
എന്റെമുന്നിലോടിയെത്തും പ്രേമസുന്ദരന്‍ - അവന്
കിന്നരിച്ചുരുക്കിടുന്ന പന്തലിട്ട മണ്ഡപത്തില്‍
വന്നിരുന്നു മാലയിട്ടു താലികെട്ടണം
ആഹാ താലികെട്ടണം ആഹാ താലികെട്ടണം
ലാലലാലലാ...............