Aavanipponpulari

ആവണിപ്പൊന്‍പുലരി
Year
Language

ആവണി പൊന്‍പുലരി
ആനന്ദ നീഹാര രത്നബിന്ദുക്കളാല്‍
ആലിംഗനം ചെയ്ത പൂവേ..
അരുണന്റെ രശ്മികള്‍ നിന്നെ തലോടുമ്പോള്‍
ആലസ്യമെന്തിനായി..

അജ്ഞാത ഭൂതങ്ങള്‍ അലറിനടക്കുമീ
അന്ധകാരത്തുരുത്തില്‍..
സ്നേഹനക്ഷത്രമായ് നീ വിടര്‍ന്നൂ..നിന്റെ
മോഹത്തിന്‍ ഒളി പരന്നൂ..
നിന്‍ വര്‍ണ്ണമെന്റെ പ്രതീക്ഷയായി
നിന്‍ ഗന്ധം ജീവപ്രവാഹമായി..
പ്രവാഹമായി..

ദുഃഖങ്ങളായിരം ഇടറിത്തുടിക്കുമീ
ദുഃസ്വപ്ന രാത്രികളില്‍..
ഗാനശലാകയായ് ഞാനലഞ്ഞൂ.. നിന്റെ
മൗലിയില്‍ കുളിര്‍ ചൊരിഞ്ഞൂ..
പുലിരിയില്‍ ഞാന്‍ സൂര്യരശ്മിയായി
പൂവിതളില്‍ ഞാന്‍ പടര്‍ന്നൊഴുകി..
പടര്‍ന്നൊഴുകി..

āvaṇi pŏnpulari
ānanda nīhāra ratnabindukkaḽāl
āliṁganaṁ sĕyda pūve..
aruṇanṟĕ raśmigaḽ ninnĕ taloḍumboḽ
ālasyamĕndināyi..

ajñāda bhūdaṅṅaḽ alaṟinaḍakkumī
andhagāratturuttil..
snehanakṣatramāy nī viḍarnnū..ninṟĕ
mohattin ŏḽi parannū..
nin varṇṇamĕnṟĕ pradīkṣayāyi
nin gandhaṁ jīvapravāhamāyi..
pravāhamāyi..

duḥkhaṅṅaḽāyiraṁ iḍaṟittuḍikkumī
duḥsvapna rātrigaḽil..
gānaśalāgayāy ñānalaññū.. ninṟĕ
mauliyil kuḽir sŏriññū..
puliriyil ñān sūryaraśmiyāyi
pūvidaḽil ñān paḍarnnŏḻugi..
paḍarnnŏḻugi..