Aattinkutti tulliccaadi

ആട്ടിൻകുട്ടി തുള്ളിച്ചാടി
Year
Language

ആട്ടിന്‍കുട്ടി തുള്ളിച്ചാടി ഓടിവാ നീ
ആടിയോടി വന്നാലൊരു കഥ പറയാം ഞാന്‍
ആല്‍മരത്തില്‍ കൂടുകെട്ടി ആറ്റപ്പൈങ്കിളീ
ആറ്റുനോറ്റു കാത്തിരുന്നു ആണ്‍തുണയ്ക്കായി
ഒരു ആണ്‍തുണയ്ക്കായി

ലല്ല...

ആകാശത്തില്‍ സഞ്ചിരിക്കും ആണ്‍കിളി വന്നു
ആശയേറി പൈങ്കിളിക്കു് കൂടെപ്പോകുവാന്‍
ആലിലകള്‍ ആഹ്ലാദത്താല്‍ ആര്‍പ്പുവിളിച്ചു
ആകാശത്തിന്‍ അകലമോര്‍ത്തു ആകെ തളര്‍ന്നു
കിളി ആകെ തകര്‍ന്നു
(ആട്ടിന്‍കുട്ടി)

ലല്ല...

ആമോദത്തിന്‍ കുളിരലകള്‍ രോമാഞ്ചം നല്‍കി
ആ നിമിഷം അലയടിക്കുമൊരാവേശ ലഹരി
ആരെയാരു് ആവാഹിക്കും നിനക്കറിയാമോ
അതു നിനക്കറിയാമോ
(ആട്ടിന്‍കുട്ടി)

āṭṭinkuṭṭi tuḽḽiccāḍi oḍivā nī
āḍiyoḍi vannālŏru katha paṟayāṁ ñān
ālmarattil kūḍugĕṭṭi āṭrappaiṅgiḽī
āṭrunoṭru kāttirunnu āṇduṇaykkāyi
ŏru āṇduṇaykkāyi

lalla...

āgāśattil sañjirikkuṁ āṇgiḽi vannu
āśayeṟi paiṅgiḽikku് kūḍĕppoguvān
ālilagaḽ āhlādattāl ārppuviḽiccu
āgāśattin agalamorttu āgĕ taḽarnnu
kiḽi āgĕ tagarnnu
(āṭṭinkuṭṭi)

lalla...

āmodattin kuḽiralagaḽ romāñjaṁ nalgi
ā nimiṣaṁ alayaḍikkumŏrāveśa lahari
ārĕyāru് āvāhikkuṁ ninakkaṟiyāmo
adu ninakkaṟiyāmo
(āṭṭinkuṭṭi)