Aattavum paattumennum tirumutratt

ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത്
Year
Language

ആട്ടവും പാട്ടുമുള്ള നന്നാട്

നാട് നല്ല നാട് കേരളം വസന്ത നാട്

പൂക്കളം മാറിലിട്ട മാമേട്

മേട് കണ്ടു നാടു കണ്ടു പോകണം പറന്ന്

ചായലിൽ ജെണ്ടുമല്ലി ചുണ്ടിൽ ജാതി മുല്ല

വാ… വാ…. വാസരക്കിനാവേ

(ആട്ടവും…… പറന്നു)

ചെങ്കുളിർ കുഴമ്പണിഞ്ഞ മാമലത്തടം

കറങ്ങിടുന്ന കുഞ്ഞു തെന്നലേ

പുണ്യമാം പ്രഭാത ജാലകം തുറന്നു നീ

വിണ്ണിൽ നിന്നു മണ്ണിൽ വന്നുവോ

പൂമണം ചുരന്ന നിൻ കുരുന്നു തൂവൽ

പൂമനസ്സിലുമ്മ വച്ചുതിർന്നോ (2)

തൂമിഴിത്തിളക്കം താമരയ്ക്കിണക്കം

അതിലേറെ മോഹനക്കിനാക്കളോ….

താനിരുന്നു തേൻ നുണഞ്ഞ തങ്കരശ്മി തൻ പരാഗമോ

വെണ്മണിപ്പിറാവോ………….

(ആട്ടവും………..വാസരക്കിനാവേ)

യൌവനം കടഞ്ഞെടുത്ത രാജശില്പി തൻ

ഉളിപ്പിഴയ്ക്കുരുത്തിരിഞ്ഞവർ

നൂറു കോടി ഗോള മേള യൂധവീഥിയിൽ

ഭൂമിയില്‍ പിറന്നു വീണവർ

ജീവിതം വലിച്ചെറിഞ്ഞ പമ്പരങ്ങൾ

കേവലം നുറുങ്ങു നൊമ്പരങ്ങൾ

കാലമെത്തിടുമ്പോൾ കോലമെത്തിടുമ്പോൾ
പല മൂക മോഹ ശേഖരങ്ങളായ് (2)

ആരുമൊട്ടറിഞ്ഞിടാതെ ആരുമേറ്റെടുത്തിടാതെ

ഈ……………. ഭൂമുഖത്തു പൂക്കും

(ആട്ടവും …….. വാസരക്കിനാവെ)

(ആട്ടവും…….പറന്നു) (3)

āṭṭavuṁ pāṭṭumuḽḽa nannāṭ

nāṭ nalla nāṭ keraḽaṁ vasanda nāṭ

pūkkaḽaṁ māṟiliṭṭa māmeṭ

meṭ kaṇḍu nāḍu kaṇḍu pogaṇaṁ paṟann

sāyalil jĕṇḍumalli suṇḍil jādi mulla

vā… vā…. vāsarakkināve

(āṭṭavuṁ…… paṟannu)

sĕṅguḽir kuḻambaṇiñña māmalattaḍaṁ

kaṟaṅṅiḍunna kuññu tĕnnale

puṇyamāṁ prabhāda jālagaṁ tuṟannu nī

viṇṇil ninnu maṇṇil vannuvo

pūmaṇaṁ suranna nin kurunnu tūval

pūmanassilumma vaccudirnno (2)

tūmiḻittiḽakkaṁ tāmaraykkiṇakkaṁ

adileṟĕ mohanakkinākkaḽo….

tānirunnu ten nuṇañña taṅgaraśmi tan parāgamo

vĕṇmaṇippiṟāvo………….

(āṭṭavuṁ………..vāsarakkināve)

yaൌvanaṁ kaḍaññĕḍutta rājaśilbi tan

uḽippiḻaykkuruttiriññavar

nūṟu koḍi goḽa meḽa yūdhavīthiyil

bhūmiyil piṟannu vīṇavar

jīvidaṁ valiccĕṟiñña pambaraṅṅaḽ

kevalaṁ nuṟuṅṅu nŏmbaraṅṅaḽ

kālamĕttiḍumboḽ kolamĕttiḍumboḽ
pala mūga moha śekharaṅṅaḽāy (2)

ārumŏṭṭaṟiññiḍādĕ ārumeṭrĕḍuttiḍādĕ

ī……………. bhūmukhattu pūkkuṁ

(āṭṭavuṁ …….. vāsarakkināvĕ)

(āṭṭavuṁ…….paṟannu) (3)