Aatruvanyajikkadavil

ആറ്റുവഞ്ചിക്കടവില്‍
Year
Language

ആറ്റുവഞ്ചി കടവില്‍ വെച്ച് അന്നു നിന്നെ ഞാന്‍ കണ്ടപ്പോള്‍
പാട്ടുവന്നതു പവിഴച്ചുണ്ടില്‍ പാതി നിര്‍ത്തിയതെന്താണ്‌ ?
തളിരുമരം ചോട്ടില്‍ വെച്ച് തുളസിവെറ്റില നുള്ളുമ്പോള്‍ (2)
വളകിലുക്കി വഴിയിലെന്നെ വിളിച്ചു നിര്‍ത്തിയതെന്താണ്‌ ?
(ആറ്റുവഞ്ചി..)

വിരുന്നു വന്നപ്പോള്‍ അറയില്‍ നിന്നും
വിരിഞ്ഞ താമര കണ്ണാലെ
ഒളിഞ്ഞു നോക്കി ഒരു പുതിയ കഥ പാറഞ്ഞതെന്താണ്‌ ?
കഥ പറഞ്ഞതെന്താണ്‌ ?
(ആറ്റുവഞ്ചി..)

കാറ്റു വന്നെന്റെ കതകില്‍ തള്ളുമ്പോള്‍
ഓര്‍ക്കും ഞാന്‍ നിന്റെ കാലൊച്ച
കാട്ടുചെമ്പകം പൂത്തു നില്‍ക്കുമ്പോള്‍
ഓര്‍ക്കും നിന്നുടെ പൂമേനി

പാട്ടിലെന്നെ പിടിച്ചു വെച്ചത്
നാട്ടിലൊക്കെ പാട്ടായി
പട്ടു തട്ടവും ഇട്ടൊരുനാള്‍ കൂടെ വരൂ കൂട്ടായ്‌
കൂടെ വരൂ കൂട്ടായി..
(ആറ്റുവഞ്ചി..)

āṭruvañji kaḍavil vĕcc annu ninnĕ ñān kaṇḍappoḽ
pāṭṭuvannadu paviḻaccuṇḍil pādi nirttiyadĕndāṇ‌ ?
taḽirumaraṁ soṭṭil vĕcc tuḽasivĕṭrila nuḽḽumboḽ (2)
vaḽagilukki vaḻiyilĕnnĕ viḽiccu nirttiyadĕndāṇ‌ ?
(āṭruvañji..)

virunnu vannappoḽ aṟayil ninnuṁ
viriñña tāmara kaṇṇālĕ
ŏḽiññu nokki ŏru pudiya katha pāṟaññadĕndāṇ‌ ?
katha paṟaññadĕndāṇ‌ ?
(āṭruvañji..)

kāṭru vannĕnṟĕ kadagil taḽḽumboḽ
orkkuṁ ñān ninṟĕ kālŏcca
kāṭṭusĕmbagaṁ pūttu nilkkumboḽ
orkkuṁ ninnuḍĕ pūmeni

pāṭṭilĕnnĕ piḍiccu vĕccat
nāṭṭilŏkkĕ pāṭṭāyi
paṭṭu taṭṭavuṁ iṭṭŏrunāḽ kūḍĕ varū kūṭṭāy‌
kūḍĕ varū kūṭṭāyi..
(āṭruvañji..)