Aatrin manappurattarayaalin

ആറ്റിൻ മണപ്പുറത്തരയാലിൻ
Year
Language

ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്തു
ആനന്ദം പാടിയിരിക്കും തത്ത
തത്തയ്ക്കു പുടമുറി താലികെട്ട്‌
ചിരിക്കുന്നു തത്ത പാടുന്നു തത്ത (ആറ്റിൻ)

തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു
താലിയും പരത്തുന്നു തത്തമ്മയ്ക്ക്‌ (തട്ടാനെ)
ആദിത്യ ശോഭയും മിന്നും പോലെ
കുന്നത്തെ കൊന്നയും പൂത്ത പോലെ
(തത്തയ്ക്കു)

പട്ടു ചരടിന്മേൽ താലിയും കെട്ടി
താലിയും കെട്ടി സഭയിലിറങ്ങി (പട്ടു)
ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ
തത്തയ്ക്കു പുടമുറി താലികെട്ട്‌

āṭrin maṇappuṟattarayālin kŏmbattu
ānandaṁ pāḍiyirikkuṁ tatta
tattaykku puḍamuṟi tāligĕṭṭ‌
sirikkunnu tatta pāḍunnu tatta (āṭrin)

taṭṭānĕ varuttunnu pŏndūkki kŏḍukkunnu
tāliyuṁ parattunnu tattammaykk‌ (taṭṭānĕ)
āditya śobhayuṁ minnuṁ polĕ
kunnattĕ kŏnnayuṁ pūtta polĕ
(tattaykku)

paṭṭu saraḍinmel tāliyuṁ kĕṭṭi
tāliyuṁ kĕṭṭi sabhayiliṟaṅṅi (paṭṭu)
sirikkunnu tattamma pāḍunnu tattamma
tattaykku puḍamuṟi tāligĕṭṭ‌