ആത്മസുഗന്ധം ഒളിപ്പിച്ചുവയ്‌ക്കുവാ-
നാവാത്ത പൂവിനെപ്പോലെ
നീയും പാവമീ പൂവിനെപ്പോലെ
(ആത്മ...)
വാക്കിലും നോക്കിലും മൗനസ്‌മിതത്തിലും
വാര്‍ന്നതു സുസ്‌നേഹഗന്ധം...
വീണയില്‍ കൈവിരല്‍ത്തുമ്പിലൂടെ
വാര്‍ന്നുവീണു നിന്‍ പ്രാണമരന്ദം
(ആത്മ...)
സ്‌നേഹത്തിന്‍ ദൂതുമായ് ശ്യാമള-
വര്‍ണ്ണനാം മേഘമൊന്നീവഴി പോകെ
ജീവനില്‍ വര്‍ഷാമയൂരങ്ങള്‍
വെണ്മലര്‍പ്പീലി നിവര്‍ത്തിനിന്നാടി
(ആത്മ...)